Thursday, March 28, 2024
-Advertisements-
ENTERTAINMENTഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കും എന്ന് പറഞ്ഞു, പക്ഷെ മലയാള സിനിമ തന്നെ വേണ്ട രീതിയിൽ...

ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കും എന്ന് പറഞ്ഞു, പക്ഷെ മലയാള സിനിമ തന്നെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല ; പരിഭവവുമായി നടി സുചിത്ര

chanakya news
-Advertisements-

1990ൽ പുറത്തിറങ്ങിയ നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സുചിത്ര. പിന്നീട് കുട്ടേട്ടൻ, മിമിക്സ് പരേഡ്, മൂക്കില്ല രാജ്യത്ത്, സ്ത്രീധനം, കാവടിയാട്ടം, കാസറഗോഡ് കാദർ ഭായ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും സജീവമായിരുന്നു. ഒരുകാലത്തു സിദ്ധിഖ് ജഗദീഷ് കൂട്ടുകെട്ടുകളിലെ മിക്കചിത്രങ്ങളിലെയും നായിക സുചിത്രയായിരുന്നു. അഭിനയത്തിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു അമേരിക്കയിലെ സോഫ്റ്റ്‌ വെയർ എഞ്ചിനിയറുമായുള്ള താരത്തിന്റെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ മലയാള സിനിമയിലെ അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് സുചിത്ര.

മലയാള സിനിമ തന്നെ വേണ്ടതുപോലെ യൂട്ടിലൈസ് ചെയ്തിട്ടില്ല. തന്റെ ഭാഗത്തും ചില ശ്രദ്ധകുറവുണ്ടായിരുന്നു. കാരണം റോളുകളൊന്നും നല്ലതുപോലെ തിരഞ്ഞെടുക്കാൻ തനിക്ക് സാധിച്ചിരുന്നില്ല. കഥകളൊക്കെ നന്നായി നോക്കി ചെയ്യാമായിരുന്നു എന്നൊക്ക തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ഒരു ക്ലാസ്സിക്ക് ചിത്രത്തിൽ തന്നെ പോലൊരു പുതുമുഖ നായികയികയ്ക്ക് വേണ്ടതുപോലെ പ്രധാന്യം ലഭിച്ചിട്ടില്ല. കുറച്ചുകൂടി ആ കഥാപാത്രം ചെയ്യാമെന്ന് തോന്നിയിരുന്നു.അന്നത്തെ കാലത്ത് മമ്മൂട്ടി മോഹൻലാൽ ഇങ്ങനെയുള്ളവർക്കായിരുന്നു പ്രാധാന്യം അല്ലാതെ തന്നെപ്പോലൊരു പുതുമുഖ നായികയ്ക്കല്ലെന്ന് സുചിത്ര പറയുന്നു.

നമുക്ക് വിധിച്ചിരിക്കുന്നത് എന്താണ് അതേ നടക്കുകയുള്ളൂ. നമ്പർ ട്വന്റി റിലീസ് അയാൽ പിന്നെ തന്നെ പിടിച്ചാൽ കിട്ടില്ലെന്ന്‌ അന്ന് പലരും തന്നോട് പറഞ്ഞിരുന്നു. പക്ഷെ സത്യത്തിൽ ആ ചിത്രത്തിന് ശേഷം തനിക്ക് ഒരു അവസരം പോലും വന്നിരുന്നില്ല. റിലീസ് ആയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തനിക്ക് ഓഫർ ഒന്നും വരാതായപ്പോൾ താൻ നന്നായി വിഷമിച്ചിരുന്നു. തുടർന്ന് തമിഴിൽ ഒരു അവസരം ലഭിക്കുകയും അതിൽ അഭിനയിച്ചു തിരികെ വന്നപ്പോഴും മലയാളത്തിൽ അപ്പോഴും നല്ല അവസരങ്ങൾ ഉണ്ടായിരുന്നില്ല. ജഗദീഷ് സിദ്ധിഖ് എന്നവരുടെ ചിത്രങ്ങളായിരുന്നു അക്കാലത്തു തനിക്ക് കൂടുതലും ലഭിച്ചിരുന്നത്. നല്ല അവസരങ്ങൾ വരാതെ വിഷമിച്ച സമയത്തായിരുന്നു മിമിക്സ് പരേഡ് പോലുള്ള കോമഡി പടങ്ങൾ ചെയ്തത്. ഒരു പക്ഷെ അത്‌ തന്റെ കരിയറിനെ മോശമായി ബാധിച്ചുവെന്ന് സുചിത്ര പറയുന്നു.

English Summary : Actress Suchitra Murali did not use Malayalam cinema properly

-Advertisements-