Saturday, April 20, 2024
-Advertisements-
ENTERTAINMENTമമ്മുട്ടിക്കും മോഹൻലാലിനും വേറെ പണിയുണ്ട്, വേറെ പണിയില്ലാത്തത് കൊണ്ട് അവരെക്കാളും കൂടുതൽ താൻ ചെയ്തു ;...

മമ്മുട്ടിക്കും മോഹൻലാലിനും വേറെ പണിയുണ്ട്, വേറെ പണിയില്ലാത്തത് കൊണ്ട് അവരെക്കാളും കൂടുതൽ താൻ ചെയ്തു ; ഊർമിള ഉണ്ണി പറയുന്നു.

chanakya news
-Advertisements-

തിരുവല്ലയിലെ രാജ കുടുംബത്തിൽ ജനിച്ച താരമാണ് ഊർമിള ഉണ്ണി. നിരവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ടം,കഥകളി,ഭരതനാട്യം തുടങ്ങിയ കലകളിൽ പ്രാവിണ്യം നേടിയ താരം മികച്ചൊരു ചിത്രകാരികൂടിയാണ്. ഊർമിള ഉണ്ണിയുടെ മകളാണ് ചലച്ചിത്രതാരമായ ഉത്തര ഉണ്ണി. അടുത്ത കാലത്താണ് ഉത്തര ഉണ്ണി സിനിമയിലെത്തിയത്. എറണാകുളം കടവന്ത്രയിലെ അംഗോപാംഗ എന്ന നൃത്ത വിദ്യാലയം നടത്തി വരികയാണ് താരമിപ്പോൾ.

സോഷ്യൽ മീഡിയകളിൽ സജീവമല്ലെങ്കിലും നിരവധി വിവാദങ്ങളിൽ താരം ട്രോളുകൾക്ക് ഇരയായിട്ടുണ്ട് അതിലൊന്നാണ് വലംപിരി ശംഖ് ന്റെ പരസ്യം. വലംപിരി ശംഖ് വീട്ടിൽവെച്ചാൽ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത് അതിനെതിരെ ഒരുപാട് ട്രോളുകൾ വന്നു. എന്നാൽ അച്ഛനമ്മമാർ പണ്ട് പറഞ്ഞിട്ടുള്ള കാര്യമാണ് പരസ്യത്തിൽ പറഞ്ഞത് എന്നാൽ അത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്ന് ഊർമിള ഉണ്ണി പറയുന്നു.

ഇപ്പോഴിതാ താരം പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധ നേടുകയാണ്. മോഹൻലാലിനെക്കാളും മമ്മുട്ടിയെക്കാളും ഉദ്‌ഘാടനം ചെയ്തത് താനാണെന്നാണ് ഊർമിള ഉണ്ണി പറയുന്നത്. ഇതുവരെ അയ്യായിരത്തോളം ഉദ്‌ഘാടനങ്ങൾ ചെയ്‌തെന്ന് താരം പറയുന്നു. എന്നാൽ മോഹൻലാലിനും മമ്മുട്ടിക്കും വേറെ പണിയുള്ളത് കൊണ്ടും തനിക്ക് വേറെ പണിയില്ലാത്തതുകൊണ്ടുമാണ് അത് ചെയ്തതെന്ന് താരം പറയുന്നു.

English Summary : actress urmila unni about mohanlal and mammootty

-Advertisements-