മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് വിൻസി അലോഷ്യസ്. 2019ൽ ആയിരുന്നു താരം അഭിനയരംഗത്തെത്തുന്നത്. സൗബിൻ താഹിർ നായകനായ വികൃതി ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് കനകം കാമിനി കലഹം, ജനഗണമന, ഭീമന്റെ വഴി, സോളമന്റെ തേനീച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു മികച്ച നായികയായി മാറുവാൻ വിൻസിക്ക് സാധിച്ചു. ഇപ്പോഴിതാ സിനിമയിൽ എത്തിയതിനു ശേഷം നാട്ടിലുള്ളവർ തന്നോട് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒപ്പം മിനിസ്‌ക്രിനിൽ എത്തിപ്പെടാനുള്ള സാഹചര്യവും അതുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ്.
സിനിമ മേഖലയിൽ തനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നും താൻ അവിടെ ഓക്കേ അല്ലെ എന്നും തന്റെ നാട്ടുകാർ ചോദിക്കാറുണ്ടെന്ന് വിൻസി പറയുന്നു. ഒരിക്കൽ പെരുന്നാളിന് ഒരു വീട്ടിൽ പോയപ്പോൾ പെട്ടന്ന് കെട്ടിക്കോളു അല്ലെങ്കിൽ ചീത്തപേര് വരുമെന്ന് അവിടുത്തെ ചേച്ചി തന്നോട് പറഞ്ഞു. സിനിമയിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടാണ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അവർ ചോതിക്കുന്നതെന്ന് താരം പറയുന്നു.
നായികാ നായകൻ പരിപാടിയുടെ ഷൂട്ടിങ്ങിനു താൻ പോയ കാര്യം തന്റെ വീട്ടുകാർക്ക് അറിയ്യില്ലായിരുന്നു. ടെലികാസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അവർ അറിഞ്ഞത്. അപ്പോഴൊന്നും വീട്ടുകാർക്ക് സമ്മതമല്ലായിരുന്നു. പിന്നീട് തന്റെ പെർഫോമൻസ് കണ്ട് ആളുകൾ അഭിപ്രായം പറയാൻ തുടങ്ങിയപ്പോഴാണ് അവർ സമ്മതിച്ചതെന്ന് വിൻസി പറയുന്നു. അന്ന് താൻ അഭിനയിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പൊൾ സിനിമ ചെയ്യാൻ വേണ്ടി പറയുന്നുവെന്ന് താരം പറയുന്നു. തന്റെ പുതിയ ചിത്രമായ രേഖയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നതിനിടയിലാണ് വിൻസി ഇക്കാര്യം വെളിപെടുതുയത്.
English Summary : actress vincy aloshious about marriage