ഗോദ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബി. ജബ് വീ മീറ്റ് എന്ന ഹിന്ദി ചിത്രത്തിലായിരുന്നു വാമികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം പല ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ശരീര ഭാഗങ്ങൾ കാണുന്ന ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തനിക്ക് മടിയൊന്നുമില്ലെന്നാണ് വാമിക പറയുന്നത് അത്കൊണ്ട് തന്നെ ആരാധകർ തന്നെ ഹോട്ട് എന്ന് പറയുന്നതിൽ സന്തോഷമേ ഉള്ളു. അതിൽ വിഷമിക്കുന്നില്ല.
ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഓരോരുത്തരുടെയും സ്വാതന്ത്രമാണ്. സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിലാണ്. ഒരാൾ എന്നെ പറ്റി മോശമായി ചിന്തിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കണ്ണിലുണ്ടാകും. എന്നാൽ സ്നേഹമാണെങ്കിൽ അയാൾ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും. ഞാൻ ഒന്നിനെ പറ്റി ആലോചിക്കാറുമില്ല വിഷമിക്കാറുമില്ല. വാമിക ഗബ്ബി പറയുന്നു.
English Summary : actress wamiqa gabbi about her dress