Friday, March 29, 2024
-Advertisements-
ENTERTAINMENTസിനിമയിൽ അവസരങ്ങൾ ലഭിച്ചപ്പോൾ അമ്മയെ ഉപേക്ഷിച്ചു, തന്റെ ജീവിതം തകർത്തത് സിനിമ ; തുറന്ന് പറഞ്ഞ്...

സിനിമയിൽ അവസരങ്ങൾ ലഭിച്ചപ്പോൾ അമ്മയെ ഉപേക്ഷിച്ചു, തന്റെ ജീവിതം തകർത്തത് സിനിമ ; തുറന്ന് പറഞ്ഞ് മോഹൻലാലിൻറെ നായിക

chanakya news
-Advertisements-

രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ബട്ടർഫ്ലൈസിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഐശ്വര്യ.ബട്ടർഫ്ലൈയിസ്‌ എന്ന ചിത്രത്തിൽ അഞ്ചു നമ്പ്യാർ മഞ്ജു നമ്പ്യാർ എന്ന ഇരട്ട വേഷം ചെയ്തുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ ഐശ്വര്യയ്ക്ക് സാധിച്ചു. പിന്നീട് അഭിനയിച്ച നരസിംഹമായിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ സിനിമയിൽ തിളങ്ങി നിന്ന താരത്തിന് പിന്നീട് പതുക്കെ മങ്ങലേൽക്കുകയുണ്ടായി. ഒരു മുസ്ലിം യുവാവിനെ വിവാഹം ചെയ്ത് ഐശ്വര്യയുടെ ദാമ്പത്യ ജീവിതവും പരാജയമായിരുന്നു.

സിനിമയിൽ നിന്നും മാറിനിന്ന താരം ഇൻസ്‌പെക്ടർ ഗരുഡിലൂടെ ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ ജീവിതം നശിപ്പിച്ചത് സിനിമയാണെന്ന് ഐശ്വര്യ പറയുന്നു. താൻ സിനിമയിൽ വരുന്നതിന് തന്റെ അമ്മ എതിരായിരുന്നു. അവർക്ക് അത് ഇഷ്ട്ടമല്ലായിരുന്നു. എന്നാൽ അവസരങ്ങൾ വന്നുതുടങ്ങിയതോടെ താൻ അമ്മയുടെ എതിർപ്പിനെ മറികടന്നു മുത്തശ്ശിയെയും കൂട്ടി വീട് വീട്ടിറങ്ങുകയായിരുനെന്ന് താരം പറയുന്നു.

സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ താൻ ഒരു വക്കിൽ ആകുമായിരുന്നു. ഇടയ്ക്ക് യു എസ്സിൽ പോയി താമസിക്കാൻ തീരുമാനിച്ചു എന്നാൽ മുത്തശ്ശി കൂടെയുള്ളത് കാരണം അത് നടന്നില്ല. എന്നാൽ തന്റെ തെറ്റായ തീരുമാനം കാരണം എല്ലാം നശിച്ചു. ഇപ്പോൾ ജീവിതം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐശ്വര്യ പറയുന്നു.

English Summary : Aishwarya opens up about the movie that ruined her life

-Advertisements-