തുനിവ് സിനിമയുടെ റിലീസ് ആഘോഷത്തിനിടെ ട്രക്കിൽ നിന്നും വീണ് യുവാവ് മരിച്ചു

ചെന്നൈ : തുനിവ് സിനിമയുടെ റിലീസ് ആഘോഷത്തിനിടെ ട്രക്കിൽ നിന്നും വീണ് യുവാവ് മരിച്ചു. ചലച്ചിത്ര താരം അജിത്തിന്റെ കടുത്ത ആരാധകനും ചെന്നൈ ചിന്ദ്രാദി പെട്ട് സ്വദേശിയുമായ ഭാരത് കുമാർ (19) ആണ് മരിച്ചത്. തുനിവ് സിനിമ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് ആരാധകർ സംഘടിപ്പിച്ച റാലിക്കിടെയാണ് അപകടം നടന്നത്. ചെന്നൈ രോഹിണി തീയേറ്ററിന് സമീത്തുള്ള ഹൈവേയിലാണ് അപകടം നടന്നത്.

ട്രക്കിൽ പാട്ട് വെച്ച് ഡാൻസ് ചെയ്യുന്നതിനിടെ ഭാരത് കുമാർ കാൽ തെറ്റി ട്രെക്കിൽ നിന്നും താഴെ വീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്. ട്രാക്കിൽ നിന്നും വീണ ഭാരത് കുമാറിന്റെ ശരീരത്തിൽ ട്രാക്കിന്റെ പിൻഭാഗത്തെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.

  വീമാനത്താവളത്തിൽ സെക്യൂരിറ്റി ചെക്കിനിടെ അടിവസ്ത്രത്തിൽ നിർത്തി ; വീമാനത്താവളത്തിനിരെ ഗായിക രംഗത്ത്

ഗുരുതരമായി പരിക്കേറ്റ ഭാരത് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയ് ചിത്രം വാരിസും, അജിത് ചിത്രം തുനിവും ഒരേ ദിവസമാണ് റിലീസ് ചെയ്തത്. അതിനാൽ തമിഴ്നാട്ടിൽ ആരാധകരുടെ നർതൃത്വത്തിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്. അതേസമയം തമിഴ്‌നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പാലാഭിഷേകം നടത്തരുത്, വലിയ കട്ടൗട്ടുകൾ സ്ഥാപിക്കരുത് തുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്.

English Summary : ajjith fan died after falling from lorry during thunivu release celebration

Latest news
POPPULAR NEWS