Friday, April 19, 2024
-Advertisements-
KERALA NEWSAlappuzha Newsസ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപിക വാഹനാപകടത്തിൽ മരിച്ചു ; നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപിക വാഹനാപകടത്തിൽ മരിച്ചു ; നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

chanakya news
-Advertisements-

ആലപ്പുഴ : സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അധ്യാപിക വാഹനാപകടത്തിൽ മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക മാലാ ശശി (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുതിരപ്പന്തിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. മാലാ ശശി സഞ്ചരിച്ച സസ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാലാ ശശിയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട കാർ മറ്റ് രണ്ട് ബൈക്കുകളിൽ ഇടിച്ചതായി പോലീസ് പറയുന്നു. അപകടത്തിൽ ചെമ്പക്കുളം സ്വദേശികളായ ബിനു (40), ഭാര്യ ദീപ്തി (35) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary : alappuzha school teacher died in an accident

-Advertisements-