Tuesday, January 14, 2025
-Advertisements-
ENTERTAINMENTനടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

chanakya news

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തിയാണ് അല്ലുവിന്റെ അറസ്റ്റ് ചെയ്തത്. തുടർന്ന് താരത്തെ ചിക്ക്‌ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തിയേറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതോടെ വലിയ തിരക്കുണ്ടാകുകയും ഇതിനിടയില്‍പ്പെട്ട് ആന്ധ്ര സ്വദേശിയായ രേവതി മരിക്കുകയും ഇവരുടെ മകന്‍ ശ്രീതേജയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെതുടര്‍ന്ന് അല്ലു അർജ്ജുനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തിയേറ്ററിലെത്തുന്ന വിവരം മുന്‍കൂട്ടി തിയേറ്റര്‍ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നതായി തെലങ്കാന ഹൈക്കോടതിയില്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ താരം പറയുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് രേവതി ചിക്കഡ്പള്ളിയിലുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയത്. ഷോ കഴിഞ്ഞ് പത്തരയോടെ തിയേറ്ററിന് പുറത്തിറങ്ങിയപ്പോള്‍ അല്ലു എത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് രേവതി ശ്വാസംമുട്ടി തളര്‍ന്നുവീണു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിയില്‍ അല്ലു ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ അല്ലു പറയുന്നുണ്ട്. അല്ലു അര്‍ജുന്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കാതെ തിയേറ്ററിലെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അര്‍ജുനെയും തിയേറ്റര്‍ ഉടമകളെയും പ്രതിചേര്‍ത്തു പൊലീസ് കേസെടുത്തത്.മരിച്ച യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹൈദരാബാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യയ്‌ക്കുള്ള ശിക്ഷ), 118(1) ആർ/ഡബ്ല്യു 3 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സെൻട്രല്‍ സോണ്‍, ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അക്ഷാൻഷ് യാദവ് പറഞ്ഞു

Allu Arjun has been arrested by the police in connection with a stampede at the premiere of his film Pushpa 2 in Hyderabad