Tuesday, January 14, 2025
-Advertisements-
INTERNATIONAL NEWSതന്റെ കമ്പനിയിലെ 111 ജീവനക്കാരിൽ 99 പേരെ ഒരുമിച്ചു ഒറ്റ ഇ മെയിലിൽ കൂടി...

തന്റെ കമ്പനിയിലെ 111 ജീവനക്കാരിൽ 99 പേരെ ഒരുമിച്ചു ഒറ്റ ഇ മെയിലിൽ കൂടി പിരിച്ചു വിടുക. ഞെട്ടിയോ??

chanakya news

തന്റെ കമ്പനിയിലെ 111 ജീവനക്കാരിൽ 99 പേരെ ഒരുമിച്ചു ഒറ്റ ഇ മെയിലിൽ കൂടി പിരിച്ചു വിടുക. ഞെട്ടിയോ?? വിചിത്രമായ സംഭവം നടന്നത് അമേരിക്കയിലാണ്.

കേൾക്കുമ്പോൾ അൽപം കടന്ന കൈയ്യാണെന്ന് തോന്നാം. പക്ഷേ ഇതിപ്പോൾ അമേരിക്കയിൽ നടന്ന സംഭവമാണ്. പുറത്താക്കപ്പെട്ട ഇന്റേണുകളിലൊരാൾ സിഇഒ ബാൾഡ്‌വിന്റെ അനൗദ്യോഗിക ഭാഷയിലുള്ള ഇ മെയിൽ റെഡ്ഡിറ്റിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തൊഴിലിട നിയമങ്ങളും നേതൃഗുണങ്ങളും സംബന്ധിച്ച സമൂഹ മാധ്യമ ചർച്ചകളിലേക്കാണ് പോസ്റ്റ് വഴി വെച്ചത്. അമേരിക്കൻ മ്യൂസിക്കൽ ഇൻസ്ട്രമെന്റ്

കമ്പനിയിലെ സിഇഓ ബാൾ‌ഡ്വിനാണ് വിവാദമായ തീരുമാനത്തിലൂടെ വിമർശനങ്ങളേറ്റുവാങ്ങിയത്. കമ്പനിയുടെ പ്രഭാത യോഗത്തിൽ പങ്കെടുക്കാതിരുന്നവരെയാണ് ഒരു മുന്നറിയിപ്പും നൽകാതെ പിരിച്ചുവിട്ടത്.

പിരിച്ചു വിടൽ ഇപ്രകാരമായിരുന്നു ;

ഡിയർ ടീം,

ഞാൻ സിഇഓ ബാൾഡ്‌വിൻ എന്ന് പറഞ്ഞാണ് ഇ- മെയിലിന്റെ തുടക്കം. ”ഇന്ന് രാവിലത്തെ മീറ്റിങ്ങിൽ വരാത്തവരുടെ ശ്രദ്ധയ്ക്ക് ; ഇത് നിങ്ങൾക്കുള്ള ഔദ്യോഗിക നോട്ടീസാണ്. നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു.നിങ്ങൾക്ക് കോൺട്രാക്ടിലെ ഉപാധികൾ പാലിക്കാനായില്ല. നിങ്ങൾ പങ്കെടുക്കേണ്ട മീറ്റിങ്ങിൽ നിങ്ങൾ പങ്കെടുത്തില്ല”.

കമ്പനിയുടേതായ എല്ലാ വസ്തുക്കളും തിരികെ നൽകണമെന്നും ഒപ്പം ജോലി സംബന്ധിച്ച എല്ലാ കമ്പനി അക്കൗണ്ടുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യണമെന്നും തൊഴിലിടത്തിൽ നിന്ന് ഉടനടി ഒഴിഞ്ഞുപോകണമെന്നും മെയിലിൽ പറയുന്നു.

 ”മീറ്റിങ്ങിൽ പങ്കെടുത്ത 11 പേരൊഴികെ ബാക്കിയെല്ലാരെയും പിരിച്ചു വിട്ടിരിക്കുന്നു”. ബാൾഡ്‌വിൻ കൂട്ടിച്ചേർത്തു. ”നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരവസരം ഞാൻ തന്നു, കഠിനാധ്വാനം ചെയ്യാനും വളരാനും നിങ്ങൾക്ക് സാഹചര്യമൊരുക്കി, എന്നാൽ അതൊന്നും ഗൗരവമായെടുത്തിട്ടില്ലെന്ന് നിങ്ങൾ തെളിയിച്ചു…”.

 

ഇംഗ്ലീഷിലെ ഒരു മുട്ടൻ തെറിയുടെ അകമ്പടിയോടെയാണ് മെയിൽ അവസാനിപ്പിച്ചിരിക്കുന്നത്.

 

പോസ്റ്റ് വന്നതോടെ സംഭവത്തിന്റെ വിശദാംശങ്ങളന്വേഷിച്ച് റെഡ്ഡിറ്റ് ഉപയോക്താക്കളുടെ കമന്റുകളുമെത്തി. എന്നാൽ മീറ്റിങ് ഉണ്ടെന്ന കാര്യത്തെക്കുറിച്ച് തങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു പോസ്റ്റിട്ട ഇന്റെർണിന്റെ മറുപടി. ബാൾഡ്വിന്റെ നേതൃത്വത്തിനെതിരെ കമ്പനിയിൽ വ്യാപകമായ എതിർപ്പുണ്ടായിരുന്നെന്നും പറയുന്നുണ്ട്.

 

Summary : american CEO terminated 99 employees in a single mail