സെൽഫി ഹരമായി മാറിയിരിക്കുന്ന യുവതലമുറകൾ സൂക്ഷിക്കുക നിങ്ങളുടെ സ്മാർട്ട് ഫോണിലിരിക്കുന്ന വിവരങ്ങൾ ചോർത്തുന്നുന്നു. ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും അല്ലാതെയും ഡൗൺലോഡ് ചെയ്യുന്ന അപ്പുകളാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നത്. ദിവസേന ഉപയോഗിക്കുന്ന പല ആപ്പുകളും രഹസ്യമായി നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഫോൺ ക്യാമറയിൽ എടുത്ത ചിത്രങ്ങൾക്ക് ഭംഗി പോരെന്ന് കരുതി ബ്യുട്ടി ആപ്ലികേഷനുകൾ എഡിറ്റിംഗിനായി ഉപയോഗിക്കുന്നവരാണ് സൂക്ഷിക്കേണ്ടത്. ബ്യുട്ടി ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും ഉപയോക്താവിന്റെ വിവരങ്ങൾ ചോർത്തുന്നതായി സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മാൽവെയർ ഉപയോഗിച്ചാണ് ആപ്പുകൾ രഹസ്യമായി വിവരങ്ങൾ ചോർത്തുന്നത്. ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തുന്ന ആപ്ലിക്കേഷന്റെ ലിസ്റ്റും സൈബർ ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.
BeautyPlus
BeautyCam
Beauty Camera
Selfie Camera
Beauty Camera Plus
Beauty Camera
YouCam Perfect
Sweet Snap
Sweet Selfie Snap
Beauty Camera
Beauty Camera
B612
Face Makeup Camera & Beauty Photo Makeup Editor
Sweet Selfie
Selfie camera
YouCam Perfect
Beauty Camera Makeup Face Selfie, Photo Editor
Selfie Camera
Z Beauty Camera
HD Camera Selfie Beauty Camera
Candy Camera
Makeup Camera
Beauty Selfie Plus
Selfie Camera
Pretty Makeup, Beauty Photo Editor & Selfie Camera
Beauty Camera
Bestie
Photo Editor
Beauty Makeup, Selfie Camera Effects & Photo Editor
Selfie cam
നേരത്തെ ഇത്തരം മാൽവെയറുകൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയിരുന്ന ആപ്പുകൾ ഗൂഗിൾ തങ്ങളുടെ ആപ്പ് ഫ്‌ലാറ്റ് ഫോമായ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇത്തരത്തിൽ ചില ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താലും പൂർണമായി അൺ ഇൻസ്റ്റാൾ ആകില്ലെന്നും മാൽവെയറുകൾ രഹസ്യമായി പ്രവർത്തിക്കുമെന്നും സൈബർ ന്യൂസ് ചൂണ്ടി കാണിക്കുന്നു
English Summary : Android apps that will leak your secrets