Thursday, March 28, 2024
-Advertisements-
ENTERTAINMENTഏറ്റവും സന്തോഷം നൽകുന്നത് ഭർത്താവിനൊപ്പം ചിലവിടുന്ന നിമിഷങ്ങൾ ; വിഷ്ണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനു...

ഏറ്റവും സന്തോഷം നൽകുന്നത് ഭർത്താവിനൊപ്പം ചിലവിടുന്ന നിമിഷങ്ങൾ ; വിഷ്ണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനു സിതാര

chanakya news
-Advertisements-

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര. ഹാപ്പി വെഡിങ്, രാമന്റെ ഏദൻ തോട്ടം, ഫുക്രി, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ,ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം ഒരു നർത്തകികൂടിയാണ്. 2015 ൽ ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്‌ണു പ്രസാദിനെ വിവാഹം ചെയ്ത താരം തുടർന്നും സിനിമയിൽ സജീവമായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

അജിത്ത് തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സന്തോഷമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, അമിത് ചക്കാലക്കൽ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ഫെബ്രുവരി ഇരുപത്തിനാലിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സന്തോഷത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യമെന്താണെന്ന അവതാരികയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വയറലായി മാറിയിരിക്കുന്നത്.

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണെന്ന് താരം പറയുന്നു. അച്ഛൻ അമ്മ ഭർത്താവ് അവരോടൊപ്പം സ്പെൻഡ്‌ ചെയ്യാനാണ് തനിക് ഏറ്റവും കൂടുതൽ ഇഷ്ട്ടം. തന്റെ വീടും വിഷ്ണുവേട്ടന്റെ വീടും തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ വ്യത്യാസമാണുള്ളത്. രണ്ട് വീട്ടിലേക്കും താൻ പോകാറുണ്ട്. വിഷ്ണുവേട്ടന്റെ അനിയൻമാരുടെ കുട്ടികളുടെ ഒപ്പം ഇരിക്കും. അങ്ങനെ തനിക്ക് തന്റെ കുടുംബത്തോടൊപ്പം നാട്ടിൽ ഇരിക്കുന്നതാണ് കൂടുതൽ ഇഷ്ടമെന്ന് അനു സിത്താര പറയുന്നു.

English Summary : anu sithara about vishnu and family

-Advertisements-