സിനിമയിൽ അവസരം കുറഞ്ഞു ഇനി സീരിയലിൽ : തുറന്ന് പറഞ്ഞ് അർച്ചന കവി

ലാൽ ജോസഫ് സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ നീലത്താമര എന്നചിത്രത്തലൂടെ അഭിനയജീവിതം ആരംഭിച്ച താരമാണ് അർച്ചന കവി. ചിത്രത്തിൽ കുഞ്ഞിമാളു എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. 2009 ലെ പുതുമുഖനായികയ്ക്കുള്ള പുരസ്‌ക്കാരവും ഈ ചിത്രത്തിന് താരത്തിന് ലഭിച്ചു. പിന്നീട് മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ്‌ ലക്ക് തുടങ്ങി ചുരുക്കം ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം 2015ൽ വിവാഹത്തെ തുടർന്ന് അഭിനയത്തിൽനിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന താരം സോഷ്യൽ മീഡിയയിലൂടെയും ചില വെബ് സീരിസുകളിലൂടെയും പ്രേക്ഷകർക്കിടയിൽ എത്തുമായിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവായിക്കാറുള്ള താരത്തിന് നിരവധി പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയിൽ നിന്നും സീരിയലിലേക്കുള്ള വരവിൽ താരം നേരിട്ട ചില വിമർശനങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന റാണി രാജ എന്ന പുതിയ സീരിയളിലൂടെയാണ് താരം ഇപ്പോൾ താരം പ്രേക്ഷകർക്കുമുന്നിലെത്തിയിരിക്കുന്നത്.തനിക് സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണ് താൻ സീരിയലിലേക്ക് വന്നതെന്നും പറഞ്ഞു പലരും തന്നെ പരിഹസിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ താൻ അഭിനയത്തിലേക്ക് തിരിച്ചു വന്നതിൽ പലരും തനിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തന്റെ മെന്റൽ ഹെൽത്തിനെ കുറിച്ച് ഒരിക്കൽ പറഞ്ഞപ്പോൾ തനിക് ഭ്രാന്താണെന്നായിരുന്നു പലരും പറഞ്ഞതെന്നും എന്നാൽ അത്തരം നെഗറ്റീവ് കമെന്റുകൾകളൊന്നും താൻ സീരിയസ്സായി കാണാറില്ലെന്നും താരം പറയുന്നു.