നബീസ എന്ന പെൺകുട്ടിയെ ഓർമ്മയുണ്ടോ ? 2001 ൽ ജീവൻ നഷ്ടപെട്ട ബിനുവിനെ ഓർമയുണ്ടോ ?

ഇന്ദുചൂടൻ രമേശ്

കേരളമാകെ ചർച്ചാ വിഷയമായതാണ് പാനൂരിൽ നാലാം ക്ലാസുകാരിയെ അദ്ധ്യാപകൻ സ്കൂളിൽ വെച്ച് പീഡിപ്പിച്ച പോക്സോ കേസ്. ഇതിനെത്തുടർന്ന്, കുറ്റാരോപിതനായ ബിജെപി പ്രാദേശിക നേതാവ് കൂടിയായ പത്മരാജൻ മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . പീഡനം എന്നത് ഒരിക്കലും ന്യായീകരിക്കപ്പെടുത്താവുന്ന ഒന്നല്ല, പ്രത്യേകിച്ചും ബാലപീഡനം പോലെയുള്ള ഒന്ന്. എന്നാൽ ഇതിനുപിന്നിൽ ലൗ ജിഹാദിനെക്കാളും ഭയാനകമായ പോക്സോ ജിഹാദ് ഒളിഞ്ഞു നിൽക്കുന്നുണ്ടോ എന്നുള്ള സംശയം പ്രസ്തക്തമായി വരികയാണ്.

മുൻപും ഇതിന് സമാന്തരമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 2001 ൽ നാദാപുരത്ത് നബീസ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന മുസ്ലീം ലീഗ് ആരോപണത്തെ തുടർന്ന്, ഈന്തുള്ളത്തിൽ ബിനു എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഭരണമുണ്ടായിട്ടും സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റ് ചെയ്തു. ശേഷം, അതെ വർഷം ജൂൺ മാസത്തിൽ പട്ടാപകൽ കല്ലാച്ചി ജീപ്സ്റ്റാൻഡിൽ വെച്ച് NDF തീവ്രവാദികൾ വളരെ മൃഗീയമായി അയാളെ വെട്ടിയരിഞ്ഞു കൊന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ മകന്റെ വെട്ടിനുറുക്കപെട്ട ശരീരം കണ്ട് ആ വൃദ്ധ മാതാവിന്റെ മനോനില തകരാറിലായി.

എന്നാൽ കുറച്ച് നാളുകൾക്കു ശേഷം സത്യം പുറത്ത് വന്നു. മുസ്ലീം ലീഗിന്റെയും എൻ ഡി എഫ് ന്റെയും ആസൂത്രിതമായ നാടകമായിരുന്നു അതെന്നും വ്യക്തമായി. എന്നാൽ, ആത്യന്തികമായി നഷ്ടം ആ മാതാവിന് മാത്രം. കൊലയാളികളായ എൻ ഡി എഫ് ഭീകരരെ ശിക്ഷിച്ചുമില്ല. എന്നാൽ, പാനൂർ വിഷയത്തിൽ ഈ പോക്സോ ജിഹാദിന് മുസ്ലീം ലീഗിനും എൻ ഡി എഫ് നും ചൂട്ട് പിടിക്കുന്ന സിപിഎം – നെയും നമുക്ക് കാണാൻ സാധിക്കുന്നു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച പശ്ചാത്തലത്തിൽ പത്മരാജന് നേരെ മുൻപും പല വിദ്വേഷ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. അതുപോലെ, ഈ പീഡനം നടന്നതും പത്മരാജനെ ഒളിപ്പിച്ചതും എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രുതി പൊയിലൂരിന്റെ വീട്ടിൽ നിന്നാണെന്നും കമ്മ്യൂണിസ്റ്റ് – ജിഹാദി വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം ഈ വിഷയം പോക്സോ ജിഹാദ് ആണെന്നുള്ള സംശയത്തെ ദൃഢമാക്കുന്നു. ശ്രുതി പൊയിലൂരിനും ഭർത്താവിനും നേരെ ഉണ്ടായ വ്യാജ പ്രചാരണങ്ങൾക്ക് എതിരെ അവർ നിയമനടപടികൾ കൈക്കൊള്ളാൻ പൊലീസിന് പരാതിയും നൽകിക്കഴിഞ്ഞു.

പത്മരാജൻ എന്നയാൾ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയുകയാണെങ്കിൽ അയാൾക്ക്‌ കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം. എന്നാൽ, പത്മരാജനെ മറ്റൊരു ബിനുവാക്കാനുള്ള എൻ ഡി എഫ് തീവ്രവാദികളുടെ ശ്രമമാണെങ്കിൽ ഇതിനു കൂട്ട് നിന്ന മുസ്ലീം ലീഗും സിപിഎം മും കേരള മനസാക്ഷിക്ക് മുൻപിൽ കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയാവും അത്‌.