അമ്മമാരെയും പെൺമക്കളെയും അവരുടെ അച്ഛൻ്റേയും ഭർത്താക്കന്മാരുടെയും കൈകൾ ബന്ധിച്ച ശേഷം അവരുടെ മുന്നിലിട്ട് ബലാ-ത്സംഗം ചെയ്ത എത്രയോ സംഭവങ്ങൾ…! ഈ ദാരുണ ദൃശ്യം കാണാൻ ശക്തിയില്ലാതെ കണ്ണിറുക്കിയടച്ച് നിസഹായരായി അലറിക്കരഞ്ഞവരുടെ കണ്ണുകൾ വാൾമുന വച്ച് തുറപ്പിച്ച് പീ-ഡനദൃശ്യം കാണിച്ച മൃഗാധമർ; രുദ്ര മഞ്ചേരിയുടെ കുറിപ്പ്

1921 ൽ നടന്ന മാപ്പിള ല-ഹളയെ മഹത്വവൽക്കരിച്ചു ആഷിഖ് അബുവും പ്രിത്വിരാജും ചേർന്നു സിനിമയാക്കാൻ പോകുന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായി കഴിഞ്ഞു. എന്നാൽ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. മാപ്പിള ലഹളയുടെ ചില സത്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മലപ്പുറം മഞ്ചേരി സ്വദേശിനിയായ രുദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

1921 ലെ മാപ്പിള ല-ഹളയും പാവപ്പെട്ട ഹൈന്ദവരെ തലയറുത്ത് കൊ-ന്ന് തള്ളിയ തുവ്വൂർ കിണറും ഇന്ന് സമൂഹം ചർച്ച ചെയ്യുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. ഞാൻ രുദ്ര. മലപ്പുറം മഞ്ചേരി സ്വദേശിനിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്ക്കുന്നത് ആഷിഖ് അബു സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിക്കാൻ പോവുന്ന “വാരിയൻകുന്നൻ ” എന്ന സിനിമയുടെ വിശേഷങ്ങളാണല്ലോ. 1921 ലെ പുറംലോകം കാണാത്ത സത്യങ്ങൾ ചുരുളഴിഞ്ഞ് തുടങ്ങിട്ടും ക്രൂരമായ ഹിന്ദു വം-ശഹത്യയ്ക്ക് നേതൃത്വം കൊടുത്ത് ഹിന്ദു ഭൂരിപക്ഷ പ്രദേശമായിരുന്ന മലബാറിനെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റിയവരിൽ പ്രധാനിയായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തകർത്തഭിനയിക്കാൻ പോകുന്ന പൃഥ്വിരാജിന് എന്ത് ചരിത്ര ബോധമാണുള്ളതെന്ന് ചോദിക്കണമെന്നുണ്ട്.

1921 ൽ ഏറനാട് കേന്ദ്രീകരിച്ച് നടന്ന ക്രൂരമായ ഹിന്ദു വംശഹ-ത്യയെ ക്രൂ-രന്മാരായ ജന്മിമാരുടെ ക്രൂ-രമായ ഭരണത്തിൽ മനം നൊന്ത് പ്രതികരിക്കേണ്ടി വന്ന ഒരു പറ്റം മാപ്പിള കർഷകരുടെ അതിജീവനത്തിൻ്റെ കഥയായി ടീച്ചർ പഠിപ്പിച്ചത് ഇന്നും ഓർക്കുന്നു. അങ്ങനെ എന്റെ പൂർവികരെ വംശഹ-ത്യ ചെയ്ത ഏകപക്ഷീയ അക്രമികളെപ്പോലും വീരനായകന്മാരായി വാഴ്‌ത്തേണ്ടി വന്ന ഹതഭാഗ്യരിൽ ഒരാൾ. പിന്നീട് ഇസ്ലാം മതത്തെക്കുറിച്ചുള്ള പഠനങ്ങൾ, ചർച്ചകൾ… സത്യസരണിയിൽ പോയി പഠിച്ച് ഒരു മുസ്ലീം വനിതയാകാൻ വരെ തീരുമാനിച്ചിരുന്നു. കാരണം ഭൂരിപക്ഷം ഹിന്ദു യുവതീയുവാക്കളേയും പോലെ എനിക്കും സനാതന ധർമ്മത്തെക്കുറിച്ചോ യഥാർത്ഥ ചരിത്രത്തെപ്പറ്റിയോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഇസ്ലാം മതത്തോടുള്ള എൻ്റെ ഈ താത്പര്യമാണ് എന്നെ ആർഷവിദ്യാസമാജത്തിൽ എത്തിച്ചത്. ചിത്രാ ജിയുടെ “ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് ”എന്ന പുസ്തകം വായിച്ച ഞാൻ അവരോട് സംവദിക്കാനായാണ് ആർഷവിദ്യാസമാജവുമായി ബന്ധപ്പെടാൻ ശ്രമിച്ചത്.ചിത്രാ ജിയുമായി നിരവധി തവണ ഫോൺ സംഭാഷണങ്ങളും ചർച്ചകളും തർക്കങ്ങളും ഞാൻ നടത്തി.മലപ്പുറം ജില്ലയിൽ ചേലേമ്പ്ര ഇടിമുഴിക്കൽ ക്ഷേത്രത്തിൽ എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ആർഷവിദ്യാ സമാജം ഡയറക്ടർ ആചാര്യ കെ.ആർ.മനോജ് ജി തന്നെ നയിക്കുന്ന ദ്വിദിന ശിബിരങ്ങൾ ഉണ്ടെന്നും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അവിടെ അവസരമുണ്ടെന്നും ചിത്രാജി അറിയിച്ചിരുന്നു.അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ കാണാൻ ഇടിമുഴിക്കലിൽ എത്തുന്നത്. അവിടെ നടന്ന ക്ലാസുകളും ചർച്ചകളും സംഭാഷണങ്ങളും എന്നെ സനാതന ധർമ്മ മഹത്വം ബോധ്യപ്പെടുത്തി. ഇസ്ലാമിൽ ചേരണമെന്ന മോഹവും അസ്തമിച്ചു.

പിന്നീട് 2019 May മാസത്തിൽ തൃപ്പൂണിത്തുറയിലെ ആർഷവിദ്യാസമാജത്തിൽ ഞാനെത്തി. ചതുർദിന പഠനശിബിരക്യാമ്പ് നടക്കുന്ന സമയമായിരുന്നു അപ്പോൾ. 1921ൽ യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് ആർഷവിദ്യാസമാജത്തിൻ്റെ ഭാരതീയ സംസ്കൃതി കോഴ്സിൽ എൻ്റെ ഗുരുനാഥൻ ആചാര്യ ശ്രീ K.R മനോജ് ജി യിൽ നിന്നാണ് ഞാൻ അറിയുന്നത്.നാം പഠിക്കുന്ന ചരിത്രം എത്രത്തോളം അന്ന് ഞാൻ മനസ്സിലാക്കി.1921 ൽ ആ
ക്രൂരവംശഹത്യ നടന്നത് എൻ്റെ നാട്ടിൽ ആണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി.കേട്ടറിഞ്ഞ ചരിത്ര സത്യങ്ങളെക്കുറിച്ച് നേരിട്ടറിയാൻ ഞാൻ ആഗ്രഹിച്ചു. ഹിന്ദു ജനങ്ങളെ ചങ്കു വെട്ടി കൊന്ന ‘ചങ്കുവെട്ടി’യും മൃതശരീരങ്ങൾ നിറഞ്ഞ “തുവ്വൂർ കിണറും’ ഇസ്ലാമിക മതമൗലികവാദികൾ ഹൈന്ദവ ജനതയ്ക്ക് മേൽ അടയാവളച്ചൊടിക്കപ്പെട്ടതാണെന്ന്ളപ്പെടുത്തിയ ചോര മണക്കുന്ന തറവാട്ടുമുറ്റങ്ങളും കാലം മായ്ക്കാത്ത കലാപത്തിൻ്റെ കാലടിപ്പാടുകളായി അവശേഷിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. ആചാര്യനിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി ചരിത്ര പ്രസിദ്ധമായ തുവ്വൂർ കിണർ കാണാൻ ഏകയായി ഞാൻ തുവ്വൂരിലേക്ക് പുറപ്പെട്ടു. പലരും എന്നെ ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ പിന്മാറിയില്ല.

1921ൽ നടന്ന ആ കൂട്ടക്കു-രുതി അത്രമാത്രം എൻ്റെ ഹൃദയത്തെ മഥിച്ചിരുന്നു. തുവ്വൂരിൽ എവിടെയാണ് ഈ കിണർ എന്ന് കണ്ടു പിടിക്കുന്നതായിരുന്നു എൻ്റെ മുന്നിലെ പ്രതിസന്ധി. തുവ്വൂരെത്തിയ ഞാൻ കാണുന്ന വഴിയിലൂടെയെല്ലാം നടന്നു.പലരോടും ചോദിച്ചു, പലർക്കും അതിനെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു.തുവ്വൂരിൽ എനിക്ക് പരിചയമുള്ള നാലുപേർ ചെറിയ ചില വിവരങ്ങൾ തന്നു. എന്നാൽ നാലുപേരും പറഞ്ഞത് നാലിടങ്ങളിലായിരുന്നു .എല്ലായിടത്തും ചെന്ന് അന്വേഷിച്ചു. തുവ്വൂർ കിണർ അവിടെയൊന്നും ആയിരുന്നില്ല . പലർക്കും പല അഭിപ്രായങ്ങൾ.. വഴിയിൽ ഒരു മുത്തച്ഛനെ കണ്ടു കാര്യമന്വേഷിച്ചു, അപ്പോഴാണ് അറിയുന്നത് തുവ്വൂർ കിണർ അന്വേഷിച്ച് തുവ്വൂരിൽ ചെന്നിട്ട് കാര്യമൊന്നും ഇല്ലെന്ന് .അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം തുവ്വൂരിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്ത് ഐലാശ്ശേരി എന്ന സ്ഥലത്തെത്തി. ഹൈന്ദവൻ എന്ന് തോന്നിപ്പിച്ച ഒരു ഓട്ടോക്കാരനോട് ഖിലാഫത്ത് കലാപവുമായി ബന്ധപ്പെട്ട കിണറിനെക്കുറിച്ച് തിരക്കി. അദ്ദേഹത്തിൻ്റെ സഹായത്തോടെ ഐലാശ്ശേരിയിൽ നിന്നും കുറച്ചകലെ മാമ്പുഴ റോഡിൽ ‘പുത്തമണ്ണംകാട് ‘ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ കിണർ എന്ന് കണ്ടുപിടിച്ചു.അവിടെ പല വീടുകളിലും കയറി അന്വേഷിച്ചു. പലരോടും ചോദിച്ചു. എന്നാൽ ആർക്കും അതിനെക്കുറിച്ച് സംസാരിക്കാനോ പറയാനോ താത്പര്യം ഇല്ലായിരുന്നു.

എല്ലാവരും ആരെയോ ഭയക്കുന്നതു പോലെ ഒഴിഞ്ഞു മാറുന്നതായി തോന്നി. ചുറ്റും കാടാൽ മൂടപ്പെട്ട പ്രദേശമായിരുന്നു അത്. അതുകൊണ്ടുതന്നെ ചെറിയ പേടിയും തോന്നി തുടങ്ങിയിരുന്നു. പഠനാവശ്യം എന്ന വ്യാജേന ഇക്കാര്യം അന്വേഷിച്ച് ഒരു വീട്ടിൽ ചെന്നു. അതൊരു മുസ്ലിം കുടുംബമായിരുന്നു.അങ്ങനെ ഒരു സംഭവം തന്നെ ഈ പ്രദേശത്ത് നടന്നിട്ടില്ലെന്ന മട്ടിൽ അവർ സംസാരിച്ചു. അവരാരും അങ്ങനെ ഒരു കിണർ അവിടെങ്ങും കണ്ടിട്ടില്ല എന്ന് പറത്ത് എന്നെ മടക്കി അയച്ചു. പക്ഷേ തിരികെ പോവാൻ എനിക്ക് തോന്നിയില്ല. എൻ്റെ പൂർവ്വികരെ നിഷ്ക്കരുണം വെട്ടി കൊ-ലപ്പെടുത്തിയ സംഭവങ്ങൾ അരങ്ങേറിയ അവിടം ചോര മണക്കുന്നതായി തോന്നി. ഗർഭി-ണിയായ സ്ത്രീകളുടെ നിറ-വയർ വെ-ട്ടിപ്പിളർന്ന് ജിഹാ-ദികൾ ആർത്ത് അട്ടഹസിച്ച ദിവസങ്ങൾ… അമ്മമാരെയും പെൺ മക്കളെയും അവരുടെ അച്ഛൻ്റേയും ഭർത്താക്കന്മാരുടെയും കൈകൾ ബന്ധിച്ച ശേഷം അവരുടെ മുന്നിലിട്ട് ബലാ-ത്സംഗം ചെയ്ത എത്രയോ സംഭവങ്ങൾ…! ഈ ദാരുണ ദൃശ്യം കാണാൻ ശക്തിയില്ലാതെ കണ്ണിറുക്കിയടച്ച് നിസഹായരായി അലറിക്കരഞ്ഞവരുടെ കണ്ണുകൾ വാൾമുന വച്ച് തുറപ്പിച്ച് പീ-ഡനദൃശ്യം കാണിച്ച മൃഗാധമർ !

ഉടുതുണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ട ഹിന്ദുക്കൾ പ്രാണനും കൊണ്ട് ഓടിയ ദിവസങ്ങൾ.. ഉറ്റവരുടെ ശ-വശരീരങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസങ്ങൾ..
എല്ലാം ഞാൻ അനുഭവിക്കുന്നതായി എനിക്ക് തോന്നി. ഏറെ നിരാശയായി ഇനി എന്തു ചെയ്യും? എന്ന് ചിന്തിച്ചു നില്ക്കെ അവിടെ തന്നെയുള്ള ഒരു RSS പ്രവർത്തകനെ പരിചയപ്പെട്ടു. അദ്ദേഹത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ആളുടെ വീടിൻ്റെ അടുത്ത് നിന്നും അര കിലോമീറ്റർ അകലെയായിട്ടാണ് തുവ്വൂർ കിണർ സ്ഥിതി ചെയ്യുന്നതെന്ന് അറിഞ്ഞു. അങ്ങനെ ഞാൻ തുവ്വൂർ കിണർ സ്ഥിതി ചെയ്യുന്നിടത്തേക്ക്
തിരിച്ചു. ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ പാവപ്പെട്ട ഹിന്ദുക്കളെ വിളിച്ചു കൊണ്ടുപോയി മതം മാറാൻ ആവശ്യപ്പെട്ടിരുന്ന വിചാരണപ്പാറയും ആവശ്യം നിരസിക്കുന്നവരെ കിണറ്റിലേക്ക് കഴു-ത്തറുത്ത് തള്ളിയ കിണറും 5 വർഷങ്ങൾക്കു മുമ്പ് നാമാവശേഷമായി അഥവാ ഇല്ലാതാക്കി എന്നു ഞാൻ തിരിച്ചറിഞ്ഞു.

ചരിത്ര ബോധമുള്ള ഹിന്ദു എന്നെങ്കിലുമൊരിക്കൽ പ്രതികരിക്കും എന്ന് ഭയ-ന്നിട്ടാകാം ഷൊർണ്ണൂരുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ മുതിർന്ന ഒരു നേതാവ് ഈ സ്ഥലം വാങ്ങുകയും എൻ്റെ പൂർവ്വികരെ കൊ-ന്നുതള്ളിയ ആ കിണർ മണ്ണിട്ട് നികത്തുകയും ചെയ്തു.അതിനുള്ള പ്രധാന കാരണമായി ഞാൻ മനസിലാക്കിയത് 6-7 വർഷങ്ങൾക്കു മുൻപ് ശശികല ടീച്ചറുടെ ഒരു പ്രഭാഷണത്തിൽ ടീച്ചർ തുവ്വൂർ കിണറിനെ കുറിച്ച് പറയുകയും അതിനെ തുടർന്ന് ചിലർ ഈ കിണർ കാണാനെത്തുകയും ചെയ്തിരുന്നു. കേരള ചരിത്രത്തിലെ ഒരിയ്ക്കലും മങ്ങാത്ത കൊടും ക്രൂ-രത നടമാടിയ വംശഹ-ത്യയുടെ ശേഷിപ്പുകൾ ബാക്കി വെക്കേണ്ടതില്ല എന്ന ചിലരുടെ നിക്ഷിപ്ത താല്പര്യത്താലാവണം തുവ്വൂർ കിണറിനെ പൂർണ്ണമായും അവർ ഇല്ലാതാക്കിയത്. 1921 ലെ ലക്ഷണമൊത്ത ഇസ്ലാമിക ജിഹാദ് അതിവിദഗ്ദ്ധമായി ജന്മിവിരുദ്ധപ്പോരാട്ടമായും സ്വാതന്ത്ര്യ സമരമായും വിശുദ്ധീകരിക്കപ്പെട്ടു.ഈ കൊടും ക്രൂ-രതയ്ക്ക് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും ഇടത് വലത് പാർട്ടികളുടെ വോട്ടു ബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ ദിവ്യന്മാരായി മാറി. ചരിത്രം തിരുത്താൻ കൂലിക്ക് എഴുത്തുകാർ ഉള്ളപ്പോൾ ഏതു ചോരപ്പാടും മായ്ക്കാനാവും എന്നെനിക്കു വേദനയോടെ ബോധ്യപ്പെടുന്നു.

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ചരിത്രമുറങ്ങുന്ന ആ മണ്ണിൽ ഹിന്ദുവായതിൻ്റെ പേരിൽ മുസ്ലീങ്ങളുടെ പീ-ഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരേയും അച്ഛനെ കൊണ്ടു പോയി കൊ-ല്ലുന്നതിന് സാക്ഷ്യം വഹിച്ചവരേയും ഞാൻ പരിചയപ്പെട്ടു. അവരുടെ വേദനയിൽ എൻ്റെ കണ്ണുകളും ഈറനായി.. ഹിന്ദുവായി ജനിച്ചതിൻ്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടവരോട് ,മാനഭം-ഗത്തിന് ഇരയായ അമ്മമാരോട് സഹോദരിമാരോട്, കത്തികൊണ്ട് വയർ കു-ത്തിപ്പി-ളർക്കപ്പെട്ട ഗർ-ഭിണികളോട്, പിടഞ്ഞു മചോരക്കു-രിച്ച ഞ്ഞുങ്ങളോട്മാപ്പിള ലഹള എന്ന വർ-ഗ്ഗീയ കലാ-പത്തിൻ്റെ കെടുതികളിൽ ജീവൻ പൊലിഞ്ഞു പോയവരെ കുറിച്ചോർത്ത് ഒരു നിമിഷം ഞാൻ മൗനിയായി. തിരികെ പോരുമ്പോൾ എൻ്റെ ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ വിങ്ങൽ ഒരു അഗ്നിയായി എന്നിൽ പടരുന്നതും ഞാനറിഞ്ഞു. ആചാര്യ കെ.ആർ.മനോജ് ജി യുടെ ഭാരതീയ സംസ്കൃതി കോഴ്സിൽ ഭാരതത്തിൻ്റെ വളച്ചൊടിക്കപ്പെടാത്ത യഥാർത്ഥ ചരിത്രത്തെ കുറിച്ചും സംസ്കൃതിയെ പറ്റിയും വർത്തമാനകാലസാഹചര്യങ്ങൾ, വെല്ലുവിളികൾ അവയ്ക്കുള്ള പരിഹാരങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായും ശാസ്ത്രീയമായും പഠിപ്പിക്കുന്നുണ്ട്. ആ കോഴ്സ് പഠിക്കുന്നവർ സ്വാഭിമാനിയായ ഹിന്ദുവാകുമെന്ന് അനുഭവിച്ചറിഞ്ഞ ആളാണു ഞാൻ. വൈദേശിക ആ-ക്രമണങ്ങളെ ഭാരതീയർ എത്ര ശക്തമായാണ് ചെറുത്തു തോല്പിച്ചത്!

അസഹിഷ്ണുത മുറ്റിയ ആക്രാ-മിക സെമിറ്റിക് മതങ്ങളുടെ കടന്നുവരവോടെയാണ് ചരിത്രത്തിൻ്റെ ഗതിവിഗതികൾ മാറിമറിയുന്നത്. ഹിന്ദുവായി ജനിച്ചതിൻ്റെ പേരിൽ, മതം മാറാത്തതിൻ്റെ പേരിൽ അവർ അന്നനുഭവിച്ച യാതനകൾ !ഹിന്ദുവായി ജീവിക്കാനായി ജസിയ പോലുള്ള ഭീമമായ നികുതികൾ അടയ്ക്കേണ്ടി വന്നവർ !
മ തവെറിയുടെ പേരിൽ എത്ര ചോരപ്പുഴകൾ ഒഴുകി.. എന്നിട്ടും വോട്ടിന് വേണ്ടി അതിനെയെല്ലാം വളച്ചൊടിച്ച് ന്യായീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ.. ഇത്രയെല്ലാം അനുഭവിച്ചിട്ടും പരാതികളില്ലാതെ ഈ ലോകം മുഴുവൻ ശാന്തിയും സമാധാനവും നിറയട്ടെ എന്നു പ്രാർത്ഥിക്കുന്ന ഒരേ ഒരു ജനത ! അതാണ് ഹിന്ദുക്കൾ !! മാപ്പിള ലഹള ( മലബാർ ലഹള ) യെ സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിച്ച കോൺഗ്രസും കർഷക ല-ഹളയാക്കി പെൻഷൻ അനുവദിച്ച ഇഎംഎസ് ഭരണകൂടവും സത്യത്തിൽ ഹിന്ദുവിനെ ഒറ്റികൊടുക്കുകയല്ലേ ചെയ്തത്?
ഇത് ബ്രിട്ടീഷുകാർക്കെതിരെയായിരുന്നു എന്ന് ന്യായീകരിക്കുന്നവരോട് അങ്ങനെയെങ്കിൽ ഒരു ബ്രിട്ടീഷുകാരനെങ്കിലും കൊല്ലപ്പെടുമായിരുന്നില്ലേ?

ജന്മിമാർക്കെതിരെ ആയിരുന്നെങ്കിൽ മുസ്ലീം ജന്മിമാരെ വിട്ട് ഹിന്ദു ജന്മിമാരെ തിരഞ്ഞു കൊ-ന്നതെന്തിന്?
ഈ കലാ-പത്തിൽ ഒരൊറ്റ മുസ്ലീമും കൊ-ല്ലപ്പെട്ടിട്ടില്ല എന്നു മാത്രമല്ല അവർ മൃ-ഗീയമായി കൊ-ന്നു തള്ളിയത് ഹിന്ദുക്കളെയായിരുന്നു, നശിപ്പിച്ചത് അവൻ്റെ ക്ഷേത്രങ്ങളായിരുന്നു. ഒറ്റിക്കലും ഉണങ്ങാത്ത മുറിവേല്പിച്ചത് സ്വാഭിമാനികളായ ഹിന്ദുവിൻ്റെ മനസിലായിരുന്നു.അതു കൊണ്ടു തന്നെ 1921ൽ നടന്ന വർ-ഗ്ഗീയ ല-ഹളയെ മഹത്വവൽക്കരിക്കാനും അതിന് നേതൃത്വം നല്കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന നരാ-ധമനെ വീരപുരുഷനാക്കാനുമുള്ള നീച ശ്രമങ്ങളെ നാം ചെറുത്തു തോല്പിച്ചേ മതിയാവൂ. അതിനായി ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസിയ്ക്കുന്നു. സ്നേഹപൂർവ്വം രുദ്ര.

അഭിപ്രായം രേഖപ്പെടുത്തു