പരസ്പരം പ്രകോപിപ്പിക്കുന്ന ആൾകാർ ആകാതെ, ഒരുമയുടെ സ്വരം സംസാരിക്കാൻ നമക്ക് കഴിയട്ടെ;

അയോദ്ധ്യ രാമജന്മഭൂമി യിൽ ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപന ചടങ്ങിൽ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് രാഹുൽ ഈശ്വർ രംഗത്ത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആഴത്തിൽ പതിഞ്ഞ ധാർമികമായ ആത്മീയമായ ബിംബമാണ് ശ്രീരാമനെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു. ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം….

അമ്പലവും പള്ളിയും ഒക്കെ മനുഷ്യ നന്മക്കാണ് – നമ്മുടെ സാഹോദര്യം കാത്തു സൂക്ഷിക്കാം
*ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആഴത്തിൽ പതിഞ്ഞ ധാർമികമായ, ആത്മീയമായ ബിംബം ആണ് ശ്രീ രാമൻ *ലോകത്തിലെ ഏറ്റവും ഹിന്ദു ഭൂരിപക്ഷ ജനതയുള്ള ഇന്ത്യ മുതൽ, ഏറ്റവും മുസ്ലിം ഭൂരിപക്ഷ ജനതയുള്ള ഇന്തോനേഷ്യ വരെ ശ്രീ രാമനെന്ന സാംസ്‌കാരിക ബിംബത്തിനു ശക്തമായി സ്വാധീനം ഉണ്ട്.
* പരസ്പരം പ്രകോപിപ്പിക്കുന്ന ആൾകാർ ആകാതെ, ഒരുമയുടെ സ്വരം സംസാരിക്കാൻ നമക്ക് കഴിയട്ടെ.

1) ശ്രീ രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക്‌ ക്ഷണം സ്വീകരിച്ചു എത്തുന്ന ശ്രീ ഇക്ബാൽ അൻസാരിക്കു പാദനമസ്കാരം. ആ നന്മ നമുക്ക് എല്ലാം ഉണ്ടാകട്ടെ. ബാബ്‌റി മസ്ജിദ് ത്തിനു വേണ്ടി ഏറ്റവും ശക്തമായ പ്രയത്‌നം നടത്തിയ ഒരാളാണ് ശ്രീ ഇക്ബാൽ. ഇന്ന് അദ്ദേഹത്തോടൊപ്പം സംസാരിക്കാൻ ഒരു ദേശീയ ചാനലിൽ ഭാഗ്യം ലഭിച്ചു. നേരിട്ട് കണ്ടിരുന്നെങ്കിൽ ആ നല്ല മനുഷ്യന്റെ കാലിൽ തൊട്ടു നമസ്കരിച്ചേനെ.

2) സുപ്രീം കോടതി “മനഃപൂർവം Balanced, സമവായത്തിന്റെ സ്വരമുള്ള” ഒരു വിധി നൽകിയതാണ്. സാങ്കേതികം എന്നതിനപ്പുറം സാമൂഹികം ആയ ഒരു വിധി ആയിരുന്നു അത്. മുസ്‌ലിം സഹോദരങ്ങളുടെ മനസ്സിന്റെ വിഷമം മനസിലാക്കുന്നു. ബാബ്‌റി മസ്ജിദ് തകർത്തത് തെറ്റാണെന്നും, എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കുന്ന Places of Worship Act 1991 ശക്തിപ്പെടുത്തുന്ന വിധി കൂടിയാണ്.

3) അവതാരമായ ശ്രീ രാമനോ, പ്രവാചകൻ മുഹമ്മദ് (SAW) നബിയോ, യേശു ക്രിസ്തുവോ, ഏതെങ്കിലും ദൈവീകമായ വ്യക്തിത്വങ്ങളോ നമ്മുടെ ഇടയിൽ വിദ്വേഷം ആഗ്രഹിക്കുമോ ? അവരുടെ, ഗാന്ധിജിയുടെ സമവായത്തിന്റെ പാത പിന്തുടരാൻ നമുക്ക് കഴിയട്ടെ.

അഭിപ്രായം രേഖപ്പെടുത്തു