മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായികഴിഞ്ഞ് ,ഗള്‍ഫിള്‍ വീട്ടുവേലയ്ക്ക് പോയതാണ്… ശമ്പളമില്ലാതെ നാട്ടിലേക്ക് കയറ്റിയയച്ചതായിരുന്നു

കോഴിക്കോട്: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ട് 7:52 ന് കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിമിഷങ്ങൾക്കകം മനുഷ്യ സ്നേഹികളും സ്ഥലവാസികളുമായ നിരവധി ചെറുപ്പക്കാർ രക്ഷാപ്രവർത്തന ദൗത്യത്തിനായി മുന്നിട്ടിറങ്ങുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയുമാണ് ചെയ്തത്. എന്നിരുന്നാലും 18 പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു ഹോസ്പിറ്റലിൽ കഴിയുന്നുണ്ട്. എന്നാൽ വിമാനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് ബാലുശ്ശേരി നരയംകുളം തണ്ടപ്പുറത്തുമ്മൽ ജാനകിയെക്കുറിച്ചുള്ള ഹൃദയത്തിൽ തൊട്ടുകൊണ്ടുള്ള ശരണ്യരാജിന്റ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗൾഫിൽ ജോലിക്കിടയിൽ കസേരയിലിരിക്കുന്ന ജാനകിയുടെ ഒരു ചിത്രവും ശരണ്യരാജ് എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ നൊമ്പരമാകുന്ന കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

മരണപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു വാക്ക് ഇന്നേവരെ എഴുതിയിട്ടിട്ടില്ല.. ആര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് ഫോട്ടോയിടാറില്ല…വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയും പങ്കുവെയ്ക്കാറില്ല… !!!ക്ഷമിക്കുക….കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പത്തൊന്‍പത് പേരില്‍ ആരുണ്ടാവരുതെന്ന് പ്രാര്‍ത്ഥിച്ചോ….. ആ വാര്‍ത്ത കേട്ട് കൊണ്ട് കൊണ്ടുതന്നെയാണ് ഇന്ന് കണ്ണ് തുറന്നത്…

എനിക്കുറപ്പുണ്ട് , ഗള്‍ഫില്‍ വീട്ടുജോലിയെടുക്കാന്‍ പോയ സ്ഥലത്ത് നിന്നെടുത്ത ഫോട്ടോയായിരിക്കും ഇതെന്ന് ….. ജീവിച്ച ഒരു ദിവസം പോലും ഇതുപോലെ ഒരു കസേരയില്‍ ഇരുന്ന് പടം പിടിക്കാന്‍ യോഗം ഇവര്‍ക്കുണ്ടായിരുന്നില്ല…
രാവിലെ ആറേമുക്കാലിനുള്ള ബസില്‍ ഞാന്‍ ട്യൂഷന് പോയ്ക്കോണ്ടിരുന്ന കാലത്ത്, ഒാടിയലച്ച് അതേ ബസില്‍ കയറാന്‍ വരാറുണ്ടായിരുന്നു….റോഡ് പണിക്ക് പോയിരുന്നതാണ്….ഒരുപാട് കഥകള്‍ ,ഒരുപാട് കണ്ണുനീര് ഞങ്ങള്‍ നാട്ടുകാര്‍ കണ്ടിരുന്നതാണ്…… ഒരു നാടിന്റെ മുഴുവന്‍ സദാചാരപുഴുക്കളും അരിച്ച് തുരന്ന് കളഞ്ഞ ജീവിതമായിരുന്നു..എപ്പോള്‍ കണ്ടാലും കണ്ണില്‍ നനവായിരുന്നു..മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായികഴിഞ്ഞ് ,ഗള്‍ഫിള്‍ വീട്ടുവേലയ്ക്ക് പോയതാണ്… ശമ്പളമില്ലാതെ നാട്ടിലേക്ക് കയറ്റിയയച്ചതായിരുന്നു….എന്തൊരു ജീവിതമായിരുന്നിത്…!!!!!!!!!!!!!!!!!!!

ഹൊ…. !!!!!!!!!!!!!!!!!

ഹൃദയം നുറുങ്ങുന്ന വേദന ..
ആദരാഞ്ജലികള്‍ ജാനകി അമ്മ

അഭിപ്രായം രേഖപ്പെടുത്തു