അടുക്കളയിൽ നിന്നും വരുന്ന സ്മെൽ എന്താണ് എന്ന് നോക്കാൻ വേണ്ടി അടുക്കളയിൽ കയറി ലൈറ്റ് ഓൺ ചെയ്തതും തീ ആളിപടരുകയായിരുന്നു ; അത് വിവാഹ ചിത്രമല്ല മനു പറയുന്നു

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സേവ് ദി ഡേറ്റ് എന്ന രൂപത്തിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. അതിനു താഴെ നിരവധി ആളുകൾ കമന്റുകളുമായി എത്തിയിരുന്നു. ചെറുപ്പക്കാരന്റെ നല്ല മനസിനെയാണ് എല്ലാവരും പ്രശംസിച്ചത്. നിരവധി ഗ്രൂപ്പുകളിലേക്കും മറ്റും ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. എന്നാൽ ഇത് യഥാർത്ഥത്തിലുള്ള വിവാഹ ഫോട്ടോഷൂട്ട് അല്ല എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫോട്ടോഷൂട്ടിലെ മോഡലായ ഡോക്ടർ മനു ഗോപിനാഥ്‌. ഡോക്ടർ ആണെങ്കിലും തന്റെ ഉള്ളിൽ ഒരു കലാകാരൻ ഉണ്ട് എന്ന് മനു നേരത്തെ തെളിയിച്ചിരുന്നു. നിരവധി ആൽബങ്ങളും കൂടാതെ ടിക് ടോകിലുമൊക്കെ സജീവമാണ് മനു. അങ്ങനെയിരിക്കെയാണ് പെണ്ണിന്റെ ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യത്തെയാണ് പുരുഷൻ ഇഷ്ടപെടേണ്ടത് എന്ന ആശയം മനസ്സിൽ ഉദിക്കുന്നത്. ഇതിനെ മുൻനിർത്തി ഒരു ഫോട്ടോഷൂട്ട് ചെയ്യാം എന്നും തീരുമാനിച്ചു. ഇതിലെ മോഡലായ സൂസൻ ഒരു ടിക് ടോക് താരമാണ് കൂടാതെ സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ശാരീരിക പരിമിതികളുടെ പേരിൽ മനംനൊന്ത് ജീവിക്കുന്ന ആള്കാര്ക്കിടയിൽ സധൈര്യം ജീവിച്ചു കാണിക്കുന്നവൾ.

അങ്ങനെ ഒരാൾ തന്നെയായിരുന്നു തന്റെ മനസ്സിൽ ഉണ്ടായിരുന്നത്. തന്റെ 25 വയസിലാണ് സൂസന് അപകടം സംഭവിക്കുന്നത്. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്നും വരുന്ന സ്മെൽ എന്താണ് എന്ന് നോക്കാൻ വേണ്ടി അടുക്കളയിൽ കയറി ലൈറ്റ് ഓൺ ചെയ്തതും തീ ആളിപടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയത് അറിയാതെയാണ് സൂസൻ അന്ന് ലൈറ്റ് ഓൺ ചെയ്തത്. പകുതിയിലധികവും പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ഡോക്ടറുടെ അശ്രദ്ധ കാരണം ചില വിരലുകൾ നഷ്ടപ്പെട്ടു. എന്നാൽ അനുഭവിച്ച എല്ലാ വേദനകളും കടിച്ചമർത്തി ജീവിതത്തോട് അവൾ പൊരുതുകയായിരുന്നു. അതിനാലാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്നും മനു പറയുന്നു.