ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം, സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു ; ഡോക്ടർ സുൽഫി നൂഹു

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കോഹ്ലി തന്റെ ഭാര്യയും നടിയുമായ അനുഷ്‌കയെ തല കീഴാക്കി യോഗ ചെയ്യിപ്പിക്കുന്ന രംഗം. കോഹ്ലി തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ സുൽഫി നൂഹു. താങ്കളുടെ ഷോട്ടുകൾ ഇഷ്ടമാണ് പക്ഷെ ഇത് ക്രൂരമായിപ്പോയി ഭാര്യയോട് മാത്രമല്ല വയറ്റിലുള്ള കുട്ടിയോടും. ശരീരശാസ്ത്രം അറിയുന്നവരാരും ഇങ്ങനെ ചെയ്യില്ലെന്നും ഡോക്ടർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഡോക്ടർ കുറിപ്പ് പങ്കുവെച്ചത്.

പ്രിയപ്പെട്ട കോഹ്ലി
——————————-
ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.
വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.
ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.
ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.
ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.
എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുൽഫി നൂഹു

അഭിപ്രായം രേഖപ്പെടുത്തു