പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ, നട്ടെല്ലുറച്ച പെണ്ണുങ്ങൾക്കും അവരുടെ കാവൽക്കാരനും ; കൃഷ്ണകുമാറിന് പിന്തുണയുമായി കുറിപ്പ്

മലയാളികളുടെ പ്രിയ താരമാണ് കൃഷ്ണകുമാർ സിനിമയിലും സീരിയലിലും തിളങ്ങിയ താരം രാഷ്ട്രീയത്തിലേക്കും ചുവട് വച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായാണ് കൃഷ്ണകുമാർ മത്സരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ താരം വോട്ടഭ്യർത്ഥനയുമായി വീടുകൾ കയറി ഇറങ്ങുകയാണ്. വർഷങ്ങൾക്ക് മുൻപ് ബിജെപി അനുഭാവി ആയിരുന്നെന്നും പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും കൃഷ്ണകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തെ ഉപജീവനമാർഗമയല്ല കാണുന്നതെന്നും. പൊതുജന സേവനമാണ് ലക്ഷ്യമെന്നും കൃഷ്ണൻകുമാർ പറഞ്ഞിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിന് പിന്തുണയുമായി ഡബ്ബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയുമായ നിഷ രംഗത്തെത്തിയിരിക്കുകയാണ്. പെൺകുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ തന്നെ വാടി പോകുന്ന വീടുകൾക്ക് ഇടയിൽ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യനാണ് കൃഷ്ണകുമാറെന്ന് നിഷ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നിഷ കൃഷ്ണകുമാറിന് പിന്തുണ അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

കൃഷണ കുമാർ എന്ന പുരുഷന് ഞാൻ കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവൻ ഈ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണു. പെൺകുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ തന്നെ വാടി പോകുന്ന വീടുകൾക്ക് ഇടയിൽ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ. സിനിമ ലോകത്ത് അവസരങ്ങൾക്ക് വേണ്ടി സകലതും സമർപ്പിക്കേണ്ടി വരുമെന്ന് പേടിപ്പെടുത്തുന്ന സമൂഹത്തിൽ, ഇമേജ് ഭയത്തിൽ മൂത്ത കൊമ്പമ്മാര് നിലപാട് എടുക്കാൻ മടിക്കുന്ന സമയങ്ങളിൽ ഒളിവും മറവും ഇല്ലാതെ, സ്വീകരിക്കപ്പെടില്ലെന്നു ഉറപ്പുണ്ടായിട്ടും.

അവനവനെ വെളിപ്പെടുത്താൻ ധൈര്യം കാണിച്ചു കടന്നു വരുന്ന പെൺകുട്ടികൾ എത്രയുണ്ടാവാം? ലോകത്തൊന്നിനു വേണ്ടിയും സ്വന്തം സ്വത്വ ബോധം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിച്ച വിട്ട പെൺകുട്ടികളെ കുറിച്ച്, അതിനി നാലായാലും പത്തായാലും ഒരച്ഛനും അമ്മയും എന്തിനു വേവലാതി പെടണം. ഈ പെൺകുട്ടികൾ ഒരു ചിത്രം ഇട്ടാൽ ഇന്നും അതിനു അടിയിൽ പോയി ചാണകം കോണകം

എന്ന് കമന്റിട്ടു പഴയ സൈബർ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്മിപ്പിക്കാൻ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തിൽ പലർക്കും ഉള്ളൂ. പക്ഷേ അത് കൊണ്ടൊന്നും വാടി പോവാനല്ല ഈ പൂന്തോട്ടം അവര് നട്ടു നനച്ചിട്ടുള്ളത്. സാംസ്‌കാരിക ഊര് വിലക്ക് കൽപ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ആ അച്ഛൻ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കൾ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത് നട്ടെല്ലുറച്ച പെണ്ണുങ്ങൾക്കും അവരുടെ കാവൽക്കാരനും വിജയാശംസകൾ.