ഊമ്പിയ ഉപദേശവുമായി വരേണ്ട, ആരുടെ കൂടെ കിടക്കണമെന്നും,എന്ത് ധരിക്കണമെന്നും ഞങ്ങൾ തീരുമാനിക്കും ; ശ്രീലക്ഷ്മി അറക്കൽ

അക്രമങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികളെ മാത്രം ഉപദേശിക്കുന്ന സിസ്റ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. പെൺകുട്ടികൾ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തിൽ ഉപദ്രവങ്ങളുടെ ഇരയാകേണ്ടി വന്ന പെൺകുട്ടികളെ വീണ്ടും ഉപദേശിച്ച് നേരെയാക്കാൻ ശ്രമിക്കുന്ന സിസ്റ്റം മാറണമെന്നാണ് ശ്രീലക്ഷ്മിയുടെ ആവിശ്യം. ഊമ്പിയ ഉപദേശം നിങ്ങൾ എന്തിനാണ് പെൺകുട്ടികൾക്ക് മാത്രം കൊടുക്കുന്നതെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

വീട്ടിലും,നാട്ടിലും,സ്‌കൂളിലും,കോളേജിലും എന്ന് വേണ്ട പോലീസ് സ്റ്റേഷനിൽ പോയാലും പെൺകുട്ടികൾക്ക് ലഭിക്കുന്ന ഉപദേശത്തിന് ഒരു കുറവും ഇല്ലെന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു. പെൺകുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാമെന്നും അതിൽ പുറത്ത് നിന്ന് ഒരുത്തനും അഭിപ്രായം പറയേണ്ട എന്നും ശ്രീലക്ഷ്മി പറഞ്ഞു.

ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നോ, എവിടെ പോകണമെന്നോ, എന്ത് തുണി ധരിക്കണമെന്നും ആരുടെ കൂടെ കിടക്കണമെന്നും ഞങ്ങൾ തീരുമാനിക്കും അത് ഞങ്ങളുടെ ചോയീസ് ആണെന്നും. അതിനെ ചോദ്യം ചെയ്ത് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരേണ്ടെന്നും ശ്രീലക്ഷ്മി അറക്കൽ പറഞ്ഞു. നിയമപരമായി കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുക അല്ലാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഞങ്ങൾ നടക്കണം എന്ന് വാശിപിടിക്കരുത്. അതിവിടെ നടക്കാൻ പോകില്ലെന്നും ശ്രീലക്ഷ്മി അറക്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.