മിസ്റ്റർ ഫസൽ ഗഫൂർ താങ്കളുടെ അസ്ത്രങ്ങൾ ആവനാഴിയിൽ തന്നെ ഇരിക്കട്ടെ: മത വിഷം തുപ്പിയ ഫസൽ ഗഫൂറിന് അനുഭവങ്ങൾ വിവരിച്ചുകൊണ്ട് മറുപടി കൊടുത്ത ബാർക്ക് ഉദ്യോഗസ്ഥൻ അംബികാൽമജൻ

വർഗീയ പരാമർശം നടത്തിയ ഫസൽ ഗഫൂറിന് ഉചിതമായ മറുപടി നൽകികൊണ്ട് രാജ്യത്തെ പ്രമുഖ ശാസ്ത്രസാങ്കേതിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ അംബികാൽമജൻ പിള്ള. അദ്ദേഹം 2012 ൽ കാശ്മീരിൽ കുടുംബവുമായി പോയപ്പോൾ ഉണ്ടായ അനുഭവമാണ് മുഖപുസ്തകത്തിൽ കൂടി വിവരിച്ചിരിക്കുന്നത്. കാശ്മീരിൽ പോയപ്പോൾ അന്ന് ജീവിതത്തിന്റെ അവസാനം നേരിൽ കാണേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നതായും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. അതുകൊണ്ട് തന്നെ അസ്ത്രങ്ങളൊക്കെ ആവനാഴിയിൽ തന്നെ വെച്ചുകൊള്ളുക ചെങ്ങായിമാർ, എന്നെങ്കിലും കോൺഗ്രസ് സർക്കാരോ കൂട്ടുമുന്നണികളോ ഒക്കെ തിരികെ വരുമായിരിക്കും, അന്ന് അതൊക്കെയെടുത്ത് പ്രയോഗിക്കാമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലൂടെ ഫസൽ ഗഫൂറിന്റെ ഉചിതമായ മറുപടി നൽകിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

അസ്ത്രങ്ങൾ ആവനാഴിയിൽ തന്നെ തത്കാലം ഇരിക്കട്ടെ…

2012 ൽ കാശ്മീരിൽ പോയിരുന്നു ഭാര്യയുമായി. ജൂൺ 8, വെള്ളിയാഴ്ച്ച ഉച്ചസമയം. കാശ്മീരി സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളും അറ്റോമിക് എനർജിയുടെ വാഹനത്തിൽ ഡാൽ തടാകക്കരയിലൂടെ യാത്രചെയ്യുന്നു. ഡ്രൈവർ ആലുവ സ്വദേശി ബഷീർ.

വളരെ പെട്ടെന്നായിരുന്നു റോഡുകൾ മൊത്തം ആൾകൂട്ടമായത്.
പള്ളികൾ വിട്ട് യുവാക്കൾ തെരുവിലേക്ക് ഇറങ്ങുകയാണ്. ജൂൺ 4, 2012 ൽ ഡെന്മാർക്കിലെ കോടതി കുറെ കലാപകാരികളെ അവരുടെ നിയമം അനുസരിച്ചു ശിക്ഷിച്ചു. അതാണ് പ്രകോപനത്തിന് കാരണം.

അന്ന് ജീവിതത്തിന്റെ അവസാനം നേരിൽ കണ്ടു. ആയിരകണക്കിന് കലാപകാരികൾക്കു മുന്നിൽ കിട്ടിയ ഏറ്റവും നല്ല ഇരകൾ ആയിരുന്നു ഞങ്ങൾ. രാജ്യത്തെ പ്രമുഖ ശാസ്ത്രസാങ്കേതിക സ്ഥാപനത്തിലെ ശാസ്ത്രഞ്ജനും ഭാര്യയും.

മാഡം ആ ഷാൾ എടുത്ത് തലയൊന്നുമൂടിയേക്കൂ എന്ന് പറഞ്ഞത് ഡ്രൈവർ ബഷീർ. ഞാൻ തലമൂടിയാൽ അവർ സാറിനെ പരിശോധിച്ചാലോ എന്ന ഭാര്യയുടെ ചോദ്യത്തിന് ബഷീറിന് ഉത്തരം ഇല്ലായിരുന്നു. ഞാൻ മറക്കില്ല, കൊല്ലുന്നവർ കൊല്ലട്ടെ, അതായിരുന്നു നിലപാട്. ഭാര്യയുടെ സിരകളിൽ ഓടുന്നത് പട്ടാളക്കാരന്റെ രക്തം.

ശ്രീനഗറിൽ ജനിച്ചു വളർന്ന സുഹൃത്ത് ഊടുവഴികളിലൂടെ ആൾകൂട്ടത്തിൽ നിന്നും കഴിവതും ഒഴിഞ്ഞു വണ്ടി അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കാനുള്ള വഴി കാട്ടിക്കൊടുത്തു. നാലോ അഞ്ചോ കിലോമീറ്റർ യാത്രക്ക് ഒന്നര മണിക്കൂർ എടുത്തു.

നട്ടെല്ലിൽ കൂടി അന്ന്പോയ ആ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അത് ഈ ജന്മം മാറുകയും ഇല്ല.

ആ കാശ്മീർ താഴ്‌വരകൾ ശാന്തമാക്കാൻ മോദിക്കും അമിത് ഷാക്കും കഴിഞ്ഞു. സുഹൃത്ത് വീണ്ടും വിളിക്കുന്നു ആ മനോഹരമായ ഡാൽ തടാക തീരത്തേക്ക്. കാഷ്മീരിലെ സ്ഥിതി മെച്ചമായിട്ടുണ്ട്.

വരവിന്റെ 16% രാജ്യരക്ഷക്ക് വേണ്ടി ഉപയോഗിച്ചു വാങ്ങിവച്ചിരിക്കുന്ന ഉപകരണങ്ങൾ മരണ സമയത്ത് ആചാര വെടിവെക്കാൻ മാത്രമാണ് എന്നുള്ളത് പഴയ നിയമം. ആ നിയമം ഫുൽവാമയിലെ ദുരന്തത്തോടെ മാറ്റിയെഴുതി. ഇപ്പോഴത്തെ നിയമം ബാലാഖോട്ടിൽ കണ്ടതാണ്.

സാമം, ദാനം, ഭേദം, ദണ്ഡം, ഭാരതം തുടർന്ന യുദ്ധമുറയാണ് മഹാഭാരതകാലം മുതൽ. ബലാകോട്ടിൽ കാട്ടിയത് വെറും ഭേദം. ദണ്ഡം എപ്പോൾ എവിടെ പ്രയോഗിക്കണമെന്ന് ഇപ്പോൾ ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവർക്ക് നന്നായി അറിയാം.

നൂറുവർഷം മുന്നേ വള്ളുവനാടും ഏറനാടും ചേർത്ത് ദൗല സ്ഥാപിക്കാൻ പോയ സുൽത്താന്റെ ചരിത്രം വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.

എവിടെയോ കുറെ ആൾക്കാർ ഒരുക്കി വച്ചിരിക്കുന്ന അസ്ത്രങ്ങൾ കണ്ട് ഗഫൂർ ഒത്തിരി നിഗളിക്കരുത്. ഇരുപതു കോടി ജനസംഖ്യയുള്ള ശത്രുരാജ്യം മൊത്തം പിന്നാമ്പുറത്തുണ്ടായിട്ടും കാശ്മീരിൽ നടക്കാതിരുന്നത് കേരളത്തിൽ നടത്താമെന്ന മോഹം വേണ്ട. അത് അതിമോഹമാണ്. അപകടമാണ്. സ്വയം കൃതാനർത്ഥം ഉണ്ടാക്കി വയ്ക്കരുത്.

അതുകൊണ്ട് അസ്ത്രങ്ങൾ ഒക്കെ ആവനാഴിയിൽ തന്നെ സൂക്ഷിക്കാൻ പറയുക ചങ്ങായിമാരോട്.
എന്നെങ്കിലും കോൺഗ്രസ്‌ സർക്കാരോ കൂട്ടുമുന്നണികളോ ഒക്കെ തിരികെ വരുമായിരിക്കും. അന്ന് എടുത്തു പ്രയോഗിക്കാം. സർക്കാർ തന്നെ ഒത്താശ ചെയ്തുതരും. രാജീവ്‌ ഗാന്ധിയും, V. P. സിങ്ങും, നരസിംഹറാവുവും മൻമോഹനും ഒക്കെ കാശ്മീരിലെ തീവ്രവാദികളെ കയറൂരി വിട്ടതുപോലെ ചിലപ്പോൾ കേരളത്തിലും സംഭവിക്കാം.

മനോഹരമായ കാശ്മീർ താഴ്‌വരയിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചത് സമാധാനം. പക്ഷെ രാഷ്ട്രീയക്കാർ അവരുടെ മുതലെടുപ്പിന് വേണ്ടി അതനുവദിച്ചില്ല. കുറെ നേതാക്കന്മാരെ പിടിച്ചകത്തിട്ടപ്പോൾ താഴ്‌വര ശാന്തം. കേരളത്തിലും ഭൂരിപക്ഷം ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം. നേതാവ് ചമഞ്ഞതില്ലാതാക്കരുത്.

സഹവർത്തിത്വം അതാണ് നമുക്കെല്ലാവർക്കും അഭികാമ്യം. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.

ജയ് ഹിന്ദ്…

അസ്ത്രങ്ങൾ ആവനാഴിയിൽ തന്നെ തത്കാലം ഇരിക്കട്ടെ…2012 ൽ കാശ്മീരിൽ പോയിരുന്നു ഭാര്യയുമായി. ജൂൺ 8, വെള്ളിയാഴ്ച്ച…

Ambikalmajan Pillai यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०