ഡൽഹിയ്ക്ക് പ്രിയങ്കരൻ കേജരിവാളാണെങ്കിൽ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഡൽഹിയിലെ ജനങ്ങൾക്ക് പ്രിയങ്കരൻ മോദി തന്നെ: ജിതിൻ കെ ജേക്കബ് എഴുതുന്നു

ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റെ.. അല്ലെങ്കിൽ സംഘികൾ തൊട്ടെയെന്നു പറഞ്ഞു കളിയാക്കുന്നവർക്ക് മറുപടി നൽകികൊണ്ട് ജിതിൻ കെ ജേക്കബ്. ഡൽഹിയിൽ കഴിഞ്ഞ 9 മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സമ്പൂർണ വിജയം നൽകിയവരാണ് ഡൽഹിയിലെ ജനങ്ങൾ. എന്നാൽ നിയമസഭയിൽ അവർ മാറിചിന്തിച്ചെന്നെയുള്ളൂ. തന്റെ അധികാര പരിധിയിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന്റെ ഗുണം കേജരിവാളിനു കിട്ടി. എന്നാൽ വട്ടപൂജ്യം മാത്രം കിട്ടിയ കോൺഗ്രസ്‌ ആം ആദ്മിയുടെ വിജയം ആഘോഷിക്കുമ്പോൾ അവരുടെ ഇപ്പോളത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കണമെന്നും ജിതിൻ കെ ജേക്കബ് തന്റെ കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

അയ്യേ, സംഘികൾ ഡൽഹിയിൽ തിരഞ്ഞെടുപ്പിൽ തോറ്റു പോയെ… അതെ, തോറ്റു. വോട്ടിംഗ് മെഷിനിൽ കുഴപ്പം ആയതുകൊണ്ടല്ല, അമേരിക്കൻ ഇടപെടൽ അല്ല, ബൂർഷ്വാകളുടെയും കുത്തകകളുടെയും ഇടപെടലുകളും അല്ല, ജനങ്ങൾ വോട്ട് ചെയ്തില്ല അതുകൊണ്ട് തോറ്റു.

9 മാസം മുമ്പ് ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സമ്പൂർണ്ണ വിജയം നൽകിയവരാണ് ഡൽഹിക്കാർ. നിയമ സഭ തിരഞ്ഞെടുപ്പിൽ അവർ മാറി ചിന്തിച്ചു. പാവാടകലാപത്തിലും, JNU വിലെ കമ്മ്യൂണിസ്റ്റ്‌ – ജിഹാദി അക്രമത്തിലും, ഷഹീൻ ബാഗിലെ ജിഹാദി സമരത്തിലും മൗനം പാലിക്കുകയും, കശ്മീർ, അയോദ്ധ്യ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഒപ്പം നിൽക്കുകയും ചെയ്ത കേജ്രിവാൾ സാധാരണക്കാർക്ക് വേണ്ടി ജനപ്രിയ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

തന്റെ അധികാരപരിധിയിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന്റെ ഗുണം അദ്ദേഹത്തിന് കിട്ടി. ആം ആദ്മിയുടെ ഏറ്റവും വലിയ ബ്രാൻഡ്‌ അവരുടെ നേതാവ് കേജ്രിവാൾ തന്നെയാണ്. അത് പരമാവധി മാർക്കറ്റ് ചെയ്യുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. ഒരു നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ബിജെപി പരാജയപ്പെടുകയും ചെയ്തു.

വാജ്പയീ, അദ്വാനി, ജോഷി എന്നിവരുടെ കാലഘട്ടത്തിൽ ബിജെപിക്ക് ശക്തമായ രണ്ടാം നിര ഉണ്ടായിരുന്നു. ഇന്ന് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പോലും മോഡിയും, അമിത്ഷായും പ്രചാരണത്തിന് ഇറങ്ങേണ്ട അവസ്ഥയാണ്. കേജരിവാൾ ഇല്ലെങ്കിൽ ആം ആദ്മിയും വട്ടപ്പൂജ്യം ആണ് എന്നത് വേറെകാര്യം. പൂജ്യം സീറ്റ്‌ കിട്ടിയ കോൺഗ്രസുകാർ ആം ആദ്മിയുടെ വിജയം ആഘോഷിക്കുമ്പോൾ ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാം. ഡൽഹിയിൽ ആം ആദ്മിയും, ബിജെപിയും മാത്രം എന്നതായി സ്ഥിതി. കോൺഗ്രസിന് ഗ്യാലറിയിൽ ഇരുന്ന് കളി കാണാം.

എന്തായാലും പതിവുപോലെ നോട്ടക്ക് പിന്നിൽ വള്ളപ്പാടുകൾക്ക് പിറകിലായി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരായ കനൽ തരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. നാളെ പോളിറ്റ് ബ്യൂറോ ചേർന്ന് ആം ആദ്മി പാർട്ടി ഡൽഹി ഭരിച്ചോളാൻ അനുവാദം കൊടുത്തേക്കും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തോൽവി ആയിരുന്നു ഫലം. പക്ഷെ ലോകസഭ തിരഞ്ഞെടുപ്പിൽ തൂത്ത് വാരി. അതുകൊണ്ട് നിയമ സഭ തിരഞ്ഞെടുപ്പ് ഫലം വലിയ സംഭവം ഒന്നുമല്ല.

പക്ഷെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണം എങ്കിൽ നിയമസഭയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടായേ പറ്റൂ. നവഭാരത നിർമാണത്തിന് ശക്തമായ നിലപാടുകൾ എടുക്കാൻ രാജ്യസഭയിലും കൂടുതൽ അംഗങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം വ്യക്തിപരമായി നിരാശ ഉണ്ടാക്കുന്നത് തന്നെയാണ്. ഇത്ര ശതമാനം വോട്ട് കിട്ടി എന്നതിലല്ല, എത്ര സീറ്റിൽ വിജയിച്ചു എന്നതാണ് കാര്യം. സംസ്ഥാന തലത്തിൽ പുതിയ മോദിമാരെയും, അമിത്ഷാമാരെയും, പ്രമോദ് മഹാജന്മാരെയും, മനോഹർ പരീക്കർമാരെയും, സുഷമാ സ്വരാജുമാരെയും വളർത്തിക്കൊണ്ടു വരാൻ വൈകരുത്. ഒരുകൂട്ടം നേതാക്കളെ അല്ല ഇന്ത്യൻ സമൂഹം ആഗ്രഹിക്കുന്നത്, ശക്തനായ അല്ലെങ്കിൽ ജനപ്രിയനായ ഒരു നേതാവിനെ ആണ് അവർക്ക് വേണ്ടത്.

ഡെൽഹിക്കാർക്ക് ജനപ്രിയൻ കേജ്രിവാൾ ആണ്. പക്ഷെ രാജ്യത്തിന്റെ ഭരണത്തിന്റെ കാര്യം വരുമ്പോൾ ഇതേ ഡൽഹിക്കാർ വോട്ട് ചെയ്യുക മോഡിക്ക് തന്നെ ആയിരിക്കും എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. പക്ഷെ അപ്പോഴും മാറാത്തത് ഒന്ന് മാത്രം, കനൽ തരികൾ അപ്പോഴും നോട്ടയ്ക്കും വള്ളപ്പാടുകൾ പിന്നിലായി ഉണ്ടാകും എന്നതാണ്.

അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനങ്ങൾ..

അയ്യേ, സംഘികൾ ഡൽഹിയിൽ തിരഞ്ഞെടുപ്പിൽ തോറ്റു പോയെ…അതെ, തോറ്റു. വോട്ടിംഗ് മെഷിനിൽ കുഴപ്പം ആയതുകൊണ്ടല്ല, അമേരിക്കൻ…

Jithin K Jacob यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०