പനി വന്നാൽ നേരെ പറക്കും അമേരിക്കക്ക്. എന്തേ നമ്പർ വൺ കേരളത്തിലെ ആശുപത്രിയിലെ ചികിത്സ വേണ്ടേ? ഇവിടെ എല്ലാം നമ്പർ വൺ ആണെന്നല്ലേ തള്ള്: സാമ്രാജ്യത്വ മതിലുകളെ കുറിച്ചു പ്രസംഗിക്കുന്നവർക്ക് മറുപടിയുമായി ജിതിൻ കെ ജേക്കബ്

അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന ദിനം സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തണമെന്ന് പറയുന്ന ഡ് വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന് മറുപടിയുമായി എഴുത്തുകാരനായ ജിതിൻ കെ ജേക്കബ്. ട്രമ്പിന്റെ സന്ദർശന വേളയിൽ സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയാനാണ് സഖാവ് ആഹ്വാനം ചെയ്യുന്നത്. സന്ദർശനവേളയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും പോലും.. രാജ്യമെന്നൊക്കെ പറയാനുള്ള ചങ്കൂറ്റം സമ്മതിക്കണം സഖാവെ… സാമ്രാജ്യത്വ മതിൽ തകർത്തെറിയണമെന്നു പറയുന്ന സഖാവ് ഒന്നോർക്കണം, ഒരു പനി വന്നാൽ നേരെ പറക്കും അമേരിക്കയ്ക്ക്. എന്തെ നമ്പർവൺ കേരളത്തിലെ ആശുപത്രിയിലെ ചികിത്സ വേണ്ടേ.. ഇവിടെയെല്ലാം നമ്പർ വൺ ആണെന്നാണല്ലോ തള്ള്. സഖാകകളുടെ ഇരട്ടത്താപ്പ് നയത്തെ പൊളിച്ചടുക്കി കൊണ്ടു ജിതിൻ കെ ജേക്കബ് എഴുതുന്നു

Dyfi സംസ്ഥാന സെക്രട്ടറിയുടെ പേജിൽ കണ്ട പോട്ടം ആണിത്..

സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയാനാണ് സഖാവ് ആഹ്വനം ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൽ dyfi രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും പോലും..രാജ്യവ്യാപകം എന്നൊക്കെ പറയാനുള്ള ആ ചങ്കൂറ്റം സമ്മതിക്കണം..

ഇന്ന് കണ്ട വേറൊരു വാർത്തയാണ് ‘കൃഷി ആഹ്ലാദകരമാക്കുന്നതിൽ യന്ത്രവൽക്കരണം പ്രധാനം’ എന്ന് പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രൻ പിള്ള..

ശരിക്കും സഹതാപം ആണ് ഇന്നത്തെ അണികളായ സഖാക്കളോട് തോന്നുന്നത്. ഇന്ന് വിളിക്കുന്ന മുദ്രാവാക്യം നാളെ മാറ്റി വിളിക്കേണ്ടി വരുന്നത് പോട്ടെ, എന്താണ് പാർട്ടി നയം എന്ന് പോലും അറിയാതെ നേതാക്കൻമാർ പറയുന്നത് കേട്ട് അതേപടി മുട്ടിലിഴയുകയാണ് അണികൾ.

സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയാൻ പറയുന്ന dyfi നേതാവ് ഒന്നോർക്കണം സാമ്രാജ്യത്വം ഇല്ലായിരുന്നു എങ്കിൽ ജീവിതത്തിൽ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവന്റെ വിയർപ്പ് കൊണ്ട് ഭക്ഷിക്കുന്ന നിങ്ങളുടെ നേതാക്കന്മാർക്കും കുടുംബത്തിനും മെച്ചപ്പെട്ട ചികിത്സയും, വിദ്യാഭ്യാസവും, ജോലിയും ഒന്നും ലഭിക്കില്ലായിരുന്നു.

പനി വന്നാൽ നേരെ പറക്കും അമേരിക്കക്ക്. എന്തേ നമ്പർ വൺ കേരളത്തിലെ ആശുപത്രിയിലെ ചികിത്സ വേണ്ടേ? ഇവിടെ എല്ലാം നമ്പർ വൺ ആണെന്നല്ലേ തള്ള്..

അല്ലെങ്കിൽ 35 വർഷം തുടർച്ചയായി ഭരിച്ച് സ്വർഗം ആക്കിയ ത്രിപുരയിലോ ബംഗാളിലോ പോകാമല്ലോ? അതുമല്ലെങ്കിൽ ചൈനയിലോ, ഉത്തര കൊറിയയിലോ, ക്യൂബയിലോ പോകാം. പക്ഷെ കേരളത്തിലെ സഖാക്കൾക്ക് പ്രിയം അമേരിക്ക തന്നെ.

മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കാനും അമേരിക്കയും, ബ്രിട്ടനും തന്നെ വേണം. സാധാരണക്കാരോട് പറയും നമ്പർ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ മക്കളെ ചേർക്കാൻ. എന്നിട്ട് അവിടെ രാഷ്ട്രീയവും, സമരവും, വെട്ടും കുത്തും.

സ്വാശ്രയ കച്ചവടത്തിനെതിരെ എന്നും പറഞ്ഞു സാധാരണക്കാരന്റെ മക്കളെ തെരുവിൽ പോലീസിന്റെ തല്ലുകൊള്ളാൻ വിട്ടപ്പോൾ നേതാവിന്റെ രണ്ട് മക്കളും സമരവും, കലാപവും ഒന്നും അറിയാതെ ലക്ഷങ്ങൾ ഫീസ് കൊടുക്കേണ്ട സ്വാശ്രയ കോളേജുകളിൽ ഓസിന് പഠിക്കുക ആയിരുന്നു.

സ്വാശ്രയ സമരത്തിന്റെ പേരിൽ അഞ്ചു ചെറുപ്പക്കാരെ കൊലക്ക് കൊടുത്തവർ ഇന്നിപ്പോൾ സ്വാശ്രയ കോളേജ് മുതലാളിമാരായി വിലസുന്നു. എന്നിട്ട് ഇന്നും എല്ലാ വർഷവും പുപ്പനെ അറിയാമോ എന്ന പാട്ടും പാടി രക്തസാക്ഷിത്വ ദിനം എന്നും പറഞ്ഞു പിരിക്കുന്നു.

വിദേശ നിക്ഷേപത്തെ എതിർത്തു സമരം ചെയ്യുകയും, നിക്ഷേപകരെ മുണ്ട് പൊക്കി കാണിച്ചു ഓടിക്കുകയും ചെയ്ത പാരമ്പര്യം ഉള്ളവർ ഇപ്പോൾ വിദേശത്ത് തെണ്ടി നടന്ന് കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നു.

ആധാർ ആരും എടുക്കരുത് എന്നൊക്കെ തള്ളിയവനൊക്കെ ഇപ്പോൾ ആധാർ കാർഡ് വഴിയാണ് റേഷൻ പോലും വാങ്ങുന്നത്. സ്വകാര്യതയെ ഹനിക്കുന്നു എന്ന് പറഞ്ഞവനൊക്കെ ഇന്ന് ബയോമെട്രിക് രേഖപ്പെടുത്തി റേഷൻ വാങ്ങിച്ചു വീട്ടിൽ പോകുന്നു.

യന്ത്രവൽക്കരണത്തെ എതിർത്ത് സമരം ചെയ്യുകയും, കാർഷിക വിളകൾ വെട്ടി നിരത്തുകയും ചെയ്ത് കുട്ടനാട്ടിലെ കർഷകരുടെ അടിവേരിളക്കിയവർ ഇപ്പോൾ പറയുന്നു യന്ത്രവൽക്കരണം വന്നാൽ കൃഷി ആഹ്ലാദകരം ആകുമെന്ന്. 40 വർഷം വേണ്ടിവന്നു ഇവറ്റകൾക്ക് ഈ ബോധോദയം ഉണ്ടാകാൻ.

പിന്നെ ഈ സാമ്രാജ്യത്വ മതിലുകൾ തകർക്കുമ്പോൾ ലുലു മൊയലാളി യുസഫ് അലിയുടെയും, രവി പിള്ളയുടെയും മതിലുകൾക്ക് ഒരു പോറൽ പോലും ഉണ്ടാകാതിരിക്കാൻ അണികൾക്ക് പ്രത്യേകം നിർദേശം കൊടുക്കണേ. യുസഫ് അലിയും, രവി പിള്ളയും ഒക്കെ ബൂർഷ്വാ കുത്തകകൾ അല്ല, വ്യവസായ പ്രമുഖർ മാത്രമാണ് എന്ന പാർട്ടി നയം എല്ലാ അണികളും ഓർക്കണം.

ഇന്ന് ശര്ദിച്ചത് നാളെ വാരി വിഴുങ്ങുന്ന ഗതികേടുള്ള അണികൾ എന്ന ചെറുപ്പക്കാരോടാണ് സഹതാപം. വലിയ പുരോഗമന വാദികൾ എന്നാണ് സ്വയം വെപ്പ്. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയാതെ പൊട്ടകിണറ്റിൽ ജീവിക്കുന്ന മാക്രികളാണ് നിങ്ങൾ.

ലോകം സഞ്ചരിക്കുന്നതിനും ഒരു 40-50 വർഷം പുറകെയാണ് നിങ്ങളുടെ ബുദ്ധി. നിങ്ങളെ ചിന്തിക്കാൻ അനുവദിക്കില്ല, ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് നട്ടെല്ലും ഇല്ല.

വിവരങ്ങൾ വിരൽത്തുമ്പിൽ ഉള്ള ഈ കാലത്തും അടിമകളായി സ്വന്തം വ്യക്തിത്വം പോലും നഷ്ടപ്പെടുത്തി ജീവിക്കുന്ന നിങ്ങളെ ഓർത്ത് പുച്ച്ചമാണ് തോന്നുന്നത്.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർ ആയിരുന്നു എങ്കിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നു. ഇതിപ്പോൾ ഇന്ന് എതിർക്കും നാളെ അതിനെ വാരിപ്പുണരും. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറൊന്നും.

ആശയപരമായി പോലും പാപ്പരത്തം ഉള്ള, ഒരു നിലപാടും ഇല്ലാത്ത നിങ്ങളാണോ ഇന്ത്യയെ രക്ഷിക്കാൻ പോകുന്നത്. നിനക്കൊക്കെ ഇന്ത്യയെ പോയിട്ട് സ്വന്തം കുടുംബത്തെ പോലും രക്ഷിക്കാൻ കഴിയില്ല. കാരണം അറിവില്ല, വിവേകവും ഇല്ല.

ജീവിത വിജയം നേടുന്നവനെ പരിഹസിച്ചും
സ്വയം ഒരു തോൽവിയായും ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറഞ്ഞു നട്ടെല്ല് വളച്ചു ജീവിതകാലം മുഴുവൻ കോമാളികളായി ജീവിതം ജീവിച്ചു തീർക്കുക എന്നത് മാത്രമേ നിങ്ങൾക്ക് മുന്നിൽ ഉള്ളൂ.

അഭിപ്രായം രേഖപ്പെടുത്തു