ഒരു വശത്ത് സിപിഎം നേതാക്കൾ പ്രളയ ദുരിതാശ്വാസ തുക കൊള്ളയടിക്കുന്നു മറുവശത്ത് പ്രളയ ദുരിതാശ്വാസം കിട്ടാത്ത വിഷമത്തിൽ ഗൃഹനാഥന്‍റെ ആത്മഹത്യാ

ഭവന പദ്ധതിയിൽ തെറ്റായ കണക്ക് പെരുപ്പിച്ച് കാണിച്ച് 30 ലക്ഷം മുടക്കി “ചരടുകെട്ട് “ആഘോഷിച്ച മുഖ്യമന്ത്രിക്ക് ആടിതിമിർക്കാൻ കെട്ടിയ കൊട്ടാര സമാനമായ പന്തലിന്റെ കാല് ഊരും മുമ്പ് പ്രളയത്തിൽ ഒന്നര വർഷം മുമ്പ് സ്വന്തമായി ഉണ്ടായിരുന്ന കൂര നഷ്ടപ്പെട്ട സുനിൽ പകരം ഭവനപദ്ധതിയിൽപ്പെടുത്തി വീട് നൽകാത്തതിന്റെ പേരിലും, ആശ്വാസധനമായി ഒരു രൂപാപോലും ലഭിക്കാതിരുന്നതിന്റെ പേരിലും മനംനൊന്ത് ഇന്നലെ രാത്രിയിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരച്ച വയനാട്ടിലെ പുത്തമല മേപ്പാടി പഞ്ചായത്തിൽ എതാനും മണിക്കൂർ മുമ്പാണ് ഈ നാടിനെ നടുക്കിയ സംഭവം നടന്നിട്ടുള്ളത്. സുനിലിന് ആകെ കൈവശം ഉണ്ടായിരുന്ന 40 സെന്റ് ഭൂമിയിൽ 11 സെന്റിന് കൈവശ അവകാശ രേഖകൾ ഉണ്ടായിട്ടും മറ്റ് ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞാണ് ഇദ്ദേഹത്തിന് അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകാതിരുന്നത്. ഒരു വശത്ത് സിപിഎം നേതാക്കൾ പ്രളയ ദുരിതാശ്വാസ തുക കൊള്ളയടിക്കുമ്പോൾ മറുവശത്ത് പ്രളയ ദുരിതാശ്വാസം കിട്ടാത്ത വിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യാ ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് ന്യായികരണ തൊഴിലാളികൾ പുതിയ ന്യായീകരണങ്ങൾ തിരയുന്നു.

പഞ്ചായത്ത് ഭരണക്കാർ ഈ സംഭവത്തിനു ശേഷം ന്യായീകരണപ്പണിയുമായി ഇറങ്ങിക്കൊണ്ട് പറയുന്നത് വീടിന്റെ ലിസ്റ്റിൽ ഒന്നാമതാണ് അത് ഉണ്ട് ഇത് ഉണ്ട് എന്നെല്ലാമാണ്. മാധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് സുനിലിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകൾ, ഭാര്യ മറ്റ് കുട്ടികൾ ഇവരെ അടച്ചുറപ്പുള്ള വീട്ടിൽ താമസിപ്പാക്കാൻ കഴിയാത്തതിന്റെ പേരിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് സുനിൽ ജീവിച്ചു വന്നിരുന്നത് എന്നാണ്. മുഖ്യമന്ത്രി നടത്തിയ ആട്ടക്കഥയ്ക്ക് മുടക്കിയ 30 ലക്ഷത്തിൽനിന്ന് 5 ലക്ഷം സുനിലിന്റെ കുടുംബത്തിന് നൽകിയിരുന്നു എങ്കിൽ സുനിൽ എന്ന കൂലിവേലക്കാരൻ ഇന്നും ജീവനോടെ ആ പാവപ്പെട്ട കുടുംബത്തിന് തുണയായി അരോടൊപ്പം ഉണ്ടാകുമായിരുന്നു. കേരളത്തിൽ ജനിച്ചു പോയി എന്നൊരു തെറ്റേ സുനിലും അദ്ദേഹത്തിന്റെ കുടുംബവും ചെയ്തുള്ളു.