കൊറോണ വിഷയത്തിൽ മാതാ അമൃതാനന്ദമയി ദേവിയെ ചൊറിയുന്ന ചിലരോടൊക്കെ ചിലത് പറയാനുണ്ട്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യം മുതലെടുത്തുകൊണ്ട് മാതാ അമൃതാനന്ദമയി ദേവിയെ വിമർശിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കൊറോണ വിഷയത്തിൽ ആ വ്യക്തിയെ ചൊറിയാൻ ചെല്ലുന്ന കമ്മി, സുടാപ്പി, കൊങ്ങി, അവിശ്വാസി പുച്ഛികളോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മാതാ അമൃതാനന്ദമയി ദേവി എങ്ങും താൻ ദൈവമാണെന്നോ ദൈവത്തിന്റെ അന്ത്യപ്രവാചകയോ ദൈവം അയച്ച ഏക രക്ഷകയാണോന്നോ പറഞ്ഞിട്ടില്ലെന്നും യുവാവ് പറയുന്നു. അമൃതാനന്ദമയി ദേവി ചെയ്തിട്ടുള്ള നല്ല പ്രവർത്തികളെ കുറിപ്പിൽ ഷിനു ടി റാം എന്ന യുവാവ് അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഞാന്‍ അമൃതാന്തമയി ഭക്തൻ അല്ല. പക്ഷെ ഒരു ഹൈന്ദവ വിശ്വാസി ആണ് . പക്ഷെ കൊറോണ വിഷയത്തിൽ ആ വ്യക്തിയെ മാത്രം ചൊറിയാൻ ചെല്ലുന്ന സുടാപ്പി,കമ്മി,കൊങ്ങി,ആവിശ്വാസി , പുച്ഛികളോട് ചിലത് പറയാൻ ഉണ്ട്. മാതാ അമൃതാനന്ദമയി എന്ന ഗുരുവിനെ, അമ്മയെ ( ദൈവമോ ആൾ ദൈവമോ അല്ല ) പരിഹസിക്കുന്നവരോട് ആവർത്തിക്കുന്നു…

1) അമൃതാനന്ദമയി ഒരിടത്തും താന്‍ ദൈവം ആണെന്നോ ദൈവത്തിന്‍റെ അന്ത്യപ്രവാചകയോ ദൈവ൦ അയച്ച ഏക രക്ഷക ആണെന്നോ വീമ്പു പറഞ്ഞിട്ടില്ല . തന്റെ പ്രബോധനങ്ങളെ തിരസ്കരിക്കുന്നവരെ അവിശ്വാസി എന്ന് മുദ്ര കുത്തി കഴുത്തറുത്തു കൊല്ലണമെന്നു പറഞ്ഞിട്ടില്ല. 2) തന്‍റെ അടുത്തു വന്നാല്‍ സകല പ്രശ്നങ്ങളും താൻ ദൈവത്തോടെ ശുപാര്‍ശ ചെയ്തു തീര്‍ത്തു തരാം എന്ന് അവകാശപ്പെടുന്ന സുവിശേഷ പോസ്റ്റ൪ അടിക്കാറില്ല. 3) തന്നാല്‍ കഴിയുന്ന സഹായം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാറുണ്ട് .അതിനു അവര്‍ മതപരിവര്‍ത്തനം ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാറില്ല എന്ന് മാത്രമല്ല അവരുടെ ആശുപത്രിയിൽ എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാൻ വെവ്വേറെ ഇടം ഒരുക്കുന്ന ഗുരുവും കൂടിയാണ്. 4) ദിവസം പത്തു അത്ഭുതം വീതം (കുരുടന്‍ കാണുന്നു, മുടന്തന്‍ ഓടുന്നു) അവിടെ നടക്കാറില്ല. 5) അവരെ വിമര്‍ശിക്കുന്നവരുടെ കൈ വെട്ടാന്‍ പറഞ്ഞിട്ടില്ല. 6) മററു മതക്കാരുടെ സ്ത്രീകളെ ലൈംഗിക അടിമകള്‍ ആക്കണമെന്നു പറഞ്ഞിട്ടില്ല

7) എല്ലാ ഹിന്ദുക്കളും അവരെ അംഗീകരിച്ചു കൊള്ളണം എന്നും അവര്‍ പറഞ്ഞു കേട്ടിട്ടില്ല. 8) അമൃതാനന്ദമയി തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്ന നോട്ടീസ് അടിച്ചു ആരാധനക്കിടയില്‍ വായിക്കാറില്ല. 9) കണ്ണൂരിലെ മാ൪ക്സിസ്ററുകാരുടെ മാതിരി, തന്നെ വിട്ടു പോകുന്നവരെ ബോംബ് എറിഞ്ഞു കൊല്ലണമെന്നു അണികളെ ആഹ്വാന൦ ചെയ്തിട്ടില്ല. 10) ഇങ്ങനെയൊക്കെ പറയുന്നവരും ചെയ്യുന്ന വരും ആണ് കപട ദെെവങ്ങളും കപട പ്രവാചകരും കള്ള നാണയങ്ങളെന്നും മനസ്സിലാക്കുക.

എന്നാൽ ഒന്നുണ്ട് നിപ വൈറസ് എന്നല്ല എബോള ബാധിതരോ എയ്ഡ്സ് അല്ലെങ്കിൽ കുഷ്ഠം ഏത് രോഗാവസ്ഥയിൽ ഉള്ളവരോ അമൃതാനന്ദമയിയെ കാണാൻ വന്നാലും അവർ അവരെ നെഞ്ചോട് ചേർത്ത് നിർത്തി ആശ്ലേഷിക്കും അതുറപ്പാണ്. അത് കൊണ്ടാണ് അവരെ ‘അമ്മ എന്ന് വിളിക്കുന്നത്. ഏത് രോഗാവസ്ഥയിൽ അമ്മയെ കാണാൻ വരുന്നവരെയും ചേർത്ത് നിർത്തി അശ്ലേഷിക്കാൻ അമ്മയ്ക്ക് കഴിയും എന്നാല് ഒരു സർകാർ സ്നേഹപൂർവ്വം നിർബന്ധിച്ച് കൊണ്ട് ആലിംഗനം ചെയ്യുന്നത് തൽകാലം നിർത്തി വയ്ക്കണം എന്ന് പറഞ്ഞാല് അത് കേൾക്കാൻ അമ്മ ബാധ്യസ്ഥയാണ്. അല്ലെങ്കിൽ അത് ഒരുതരം ഭരണകൂടത്തോട് ഉള്ള വെല്ലുവിളി ആയി തന്നെ അവർ കാണും പ്രത്യേകിച്ചും ഹിന്ദു വിരുദ്ധ ഇടത്‌ പച്ച കളുടെ സർകാർ.

നിയമവിരുദ്ധ ഖേരളത്തിൽ ഹിന്ദുക്കൾ നിയമം പാലിക്കുന്നത് അവന്റെ കഴിവു കേടായി കാണരുത് അന്തം ഇടത് വലത് പച്ചകൾ.. അമൃത എറണാകുളം ആശുപത്രിയിൽ മാത്രം അർഹരായവർക്ക് സൗജന്യമായി ഇത് വരെ ചെയ്തത് 27 കോടി രൂപക്ക് ഉള്ള ചികിത്സയാണ്. കൂടാതെ എത്രയോ വീടുകൾ , പെൻഷൻ ശൗചാലയങ്ങൾക്കായി 100 കോടി , സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾ, അങ്ങനെ ഒരു സർകാർ ചെയ്യേണ്ട കാര്യങ്ങൾ മഠം ചെയ്യുന്നത് കൊണ്ടാണ് അമ്മയെ അംഗീകരിക്കുന്നത്