കൊറോണ വൈറസ്; കേന്ദ്രം കയ്യൊഴിഞ്ഞെന്ന ദേശാഭിമാനിയുടെ വ്യാജവാർത്തയ്ക്ക് ഇതിലും നല്ലൊരു മറുപടിയില്ല; വൈശാഖ് സദാശിവന്‍ എഴുതുന്നു

ഇടതുപക്ഷ പത്രമായ ദേശാഭിമാനിയിൽ “രോഗികളെ കൈവിട്ട് കേന്ദ്രം” എന്ന തലക്കെട്ടോടെ ഫ്രണ്ട് പേജിൽ കൊടുത്ത വാർത്തയെ പൊളിച്ചടുക്കിയിരിക്കുകയാണ് ഡോ വൈശാഖ് സദാശിവൻ. ദുരന്ത കാലത്ത് രാഷ്ട്രീയം പറയാതെ ഒരുമിച്ച് നിൽക്കണമെന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ വല്ലാതെ കുളിരു കോരിപ്പോയിരുന്നു. എന്നാൽ കുളിരൊക്കെ ആവിയാക്കാൻ വലിയ സമയമൊന്നും എടുത്തില്ല… അതല്ലേലും അങ്ങിനെയാണല്ലോ… കൊറോണ ഭീതിയിൽ സംസ്ഥാനവും രാജ്യവും ലോകമാകെ നിൽക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഡോ വൈശാഖ് സദാശിവന്റെ ഫേസ്ബുക്ക് കുറിപ്പ്, കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

“രോഗികളെ കൈവിട്ട് കേന്ദ്രം..” സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പത്രത്തിൽ വന്ന പ്രധാന തലക്കെട്ട് ആണിത്. ഈ പത്രത്തിന്റെ നിലവാരത്തെ കുറിച്ചൊക്കെ തലയ്ക്ക് വെളിവുള്ളവർക്ക് ബോധ്യമുള്ളതിനാൽ കൂടുതൽ അതിനെ പറ്റി പറയുന്നില്ല… എങ്കിലും ദുരന്ത കാലത്തും ഇമ്മാതിരി രാഷ്ട്രീയം കളിക്കുന്ന പരമദുരന്തങ്ങളെ തുറന്നു കാട്ടിയില്ലെങ്കിൽ, വലിയൊരു സമൂഹം തെറ്റിദ്ധരിക്കപ്പെടുമെന്നതിനാൽ ചിലതു പറയാതെ വയ്യ…

കഴിഞ്ഞ കുറച്ചു ദിവസമായി സഖാക്കൾ സമൂഹ മാധ്യമങ്ങളിൽ കയറിയിറങ്ങി വലിയ ഉദ്ബോധനങ്ങൾ നടത്തുന്നതു കണ്ടു.. “ദുരന്ത കാലത്ത് രാഷ്ട്രീയം പറയാതെ ഒരുമിച്ചു നിൽക്കണമെന്നൊക്കെ പറഞ്ഞതു കേട്ടപ്പോൾ” വല്ലാതെ കുളിരു കോരിപ്പോയിരുന്നു… എന്നാൽ കുളിരൊക്കെ ആവിയാക്കാൻ വലിയ സമയമൊന്നും എടുത്തില്ല… അതല്ലേലും അങ്ങനെ ആണല്ലോ… രാഷ്ട്രീയം പറയല്ലേ… പറയല്ലേ എന്നൊക്കെ വലിയ വായിൽ പ്രസംഗിച്ച് പച്ചയ്ക്ക് രാഷ്ട്രീയം പറയുന്ന പരമനാറികളെ കഴിഞ്ഞ പ്രളയത്തും നമ്മൾ കണ്ടതാണ്… അതു കൊണ്ട് തന്നെ ഇത്തരക്കാരുടെ പറച്ചിലുകളിലെ ആത്മാർത്ഥത ഊഹിക്കാവുന്നതേ ഉള്ളൂ… വികാരവും പരിഭ്രാന്തിയുമൊക്കെ കലർത്തിയ ഒരു പുതിയ തരം രാഷ്ട്രീയ കുതന്ത്രം.. അത്രയേ ഉള്ളൂ..

മറ്റു രാജ്യങ്ങളിൽ അകപ്പെട്ടു പോയ ഇന്ത്യൻ പൗരന്മാരെ കേന്ദ്ര സർക്കാർ കൈവിടുമെന്നു പറയാൻ മാത്രം ദുഷിച്ച മനസ്സ് കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രമേ ഉണ്ടാകൂ.. ശത്രുരാജ്യമായ പാക്കിസ്ഥാൻ പോലും ഒരു പക്ഷേ അങ്ങനെ പറയില്ല.. ഇന്ത്യൻ പൗരന്മാരോടുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം എന്താണെന്നറിയാൻ നാഴികയ്ക്ക് നാൽപതു വട്ടം നീയൊക്കെ ‘ജയ് ‘ വിളിക്കുന്ന ഇമ്രാൻ ഖാൻ സഖാവിൻ്റെ സ്വന്തം പാക്കിസ്ഥാനിലെ കുറേ കുട്ടികൾ അന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിപ്പോയിരുന്നില്ലോ… അവരോട് ചോദിച്ചാൽ മതി.. പൊട്ടക്കിണറ്റിൽ മാത്രം സർക്കുലേഷൻ ഉള്ള വല്ല മഞ്ഞ പത്രവും വായിച്ചിരിക്കുന്ന നേരത്ത് പുറത്തേക്കിറങ്ങി നോക്കിയാൽ നിനക്കൊക്കെ മനസ്സിലാകും.. കേന്ദ്രസർക്കാർ എന്തൊക്കെ ചെയ്തുവെന്ന്.. പിന്നെ നിന്നെയൊക്കെ പോലെ ‘മുള്ളു കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുത്ത ശേഷം’ വലിയ ക്രെഡിറ്റും പറഞ്ഞ് PR വർക്കും നടത്തി, ഒരു ഭരണകൂടം ചെയ്യേണ്ടതിനെയൊക്കെ, രാഷ്ട്രീയമായി വിറ്റു ജീവിക്കാൻ മാത്രം ഗതികേട് ഞങ്ങൾക്കില്ല എന്നു മാത്രം…

ഇക്കഴിഞ്ഞ ഫെബ്രുവരി 1 ന് 324 പേരെയാണ് കൊറോണ ബാധ ഏറ്റവും രൂക്ഷമായ ചൈനയിലെ വുഹാനിൽ നിന്നും ഭാരത സർക്കാർ airlifting നടത്തിയത്. അതിൽ 3 കുഞ്ഞുങ്ങളും 211 വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പിറ്റേന്ന്, ഫെബ്രുവരി 2 ന് 330 പേരെ കൂടി അവിടെ നിന്നും രക്ഷപ്പെടുത്തി. അതിൽ 7 പേർ മാലിദ്വീപ് സ്വദേശികൾ ആയിരുന്നു. അതിന് മാലിദ്വീപ് പ്രസിഡന്റ് ഭാരതത്തോട് നന്ദി പറഞ്ഞത് നാം കണ്ടു.

ഫെബ്രുവരി 27 ന് 112 പേരെ ഇന്ത്യൻ എയർ ഫോഴ്സ് വുഹാനിൽ നിന്നും രക്ഷപ്പെടുത്തി. അതിൽ 76 ഇന്ത്യക്കാർ , 36 വിദേശ പൗരന്മാർ. വിദേശ പൗരന്മാരിൽ 23 ബംഗ്ലാദേശികൾ, 6 ചൈനക്കാർ, 2 മ്യാൻമാറുകാർ, 2 മാലിദ്വീപുകാർ, ദക്ഷിണാഫ്രിക്കാ, USA , മടഗാസ്കർ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതം. ഇതു കൂടാതെ ഗ്ലൗസും മാസ്കും ഉൾപ്പെടെ 15 ടൺ മെഡിക്കൽ ഉപയോഗ വസ്തുകളാണ് നമ്മൾ ചൈനയ്ക്ക് നൽകിയത്. ഇതു കൂടാതെ 2 ദിവസം മുമ്പ്, മാർച്ച് 10 ന് ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യൻ തീർത്ഥാടകരെയാണ് നമ്മുടെ വ്യോമസേനയിലെ ഏറ്റവും വലിയ വിമാനമായ C-17 Globemaster ന്റെ സഹായത്തോടെ നാം സുരക്ഷിതമായി നാട്ടിലെത്തിച്ചത്..

ഇത്തരത്തിൽ കൊറോണ എന്ന മഹാമാരിയ്ക്കെതിരെ രാഷ്ട്രം ഒന്നിച്ചു നിൽക്കുന്ന സമയത്താണ് ഇവിടെ ചില ക്ഷുദ്ര ജീവികൾ രാഷ്ട്രീയം കളിക്കാൻ ഇറങ്ങുന്നത്… ആൾക്കാരെ പരിഭ്രാന്തരാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ നടക്കുന്ന ഇത്തരം പരാന്നഭോജികളെ രണ്ടടി അകലെ നിറുത്താൻ നാം തയ്യാറാകണം. നാറിയ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിതെന്ന ബോധം വേണം. വിമാനക്കമ്പനികളിൽ പലരും അവരുടെ സർവ്വീസുകൾ അവസാനിച്ച സാഹചര്യത്തിൽ ഇറ്റലിയിലും മറ്റും കുടുങ്ങിയ നമ്മുടെ സഹോദരങ്ങളെ നാം തിരികെ എത്തിക്കുക തന്നെ ചെയ്യും.. അതിനോടനുബന്ധിച്ച് 130 കോടി ജനത തിങ്ങിപ്പാർക്കുന്ന ഒരു രാഷ്ട്രത്തിലെ ഭരണകൂടം സ്വീകരിക്കുന്ന പ്രോട്ടോക്കോൾ നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് പരിഭ്രാന്തി പരത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ നടക്കുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല… പറഞ്ഞിട്ട് കാര്യവുമില്ല…

പതിറ്റാണ്ടുകളായി നീയൊക്കെ സമൂഹത്തിന്റെ തലച്ചോറുകളിലേക്ക് പരത്തിയ ഇതിലും വലിയ വൈറസുകളെ അതിജീവിച്ച് ഈ രാഷ്ട്രം മുന്നോട്ടു പോയിട്ടുണ്ട്. ഇനിയും അതിജീവിക്കാൻ നമുക്ക് കഴിയും… ഈ മഹാമാരിയ്ക്കെതിരെ കേരളം ചെയ്യുന്നതിനെല്ലാം ‘ആഹാ..” പറയാനും കേന്ദ്രം ചെയ്യുന്നതിനെല്ലാം ‘അയ്യേ…’ പറയാനും നടക്കുന്നവരോട് ഒന്നു സൂചിപ്പിച്ചോട്ടേ…

“ഇതൊന്നും ആരും വലിയ ക്രെഡിറ്റായി എടുത്തോണ്ട് നടക്കേണ്ട… ഇതൊക്കെ നിങ്ങളുടെ കടമയാണ്… ഇതൊക്കെ കൃത്യമായി ചെയ്യാൻ തന്നെയാണ് ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്ത് വിട്ടത്… കേന്ദ്ര സർക്കാരിനെ ആയാലും, കേരള സർക്കാരിനെ ആയാലും… അതു കൊണ്ട് എന്തോ വലിയ പുണ്യ പ്രവൃത്തി ചെയ്യുന്നുവെന്ന ഭാവം ആർക്കും വേണ്ടാ… ഞാൻ ഉൾപ്പെടുന്ന പൗരന്റെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥതരായ നിങ്ങളുടെ മൗലികമായ കടമ നിർവ്വഹിക്കലാണ് ഈ നടക്കുന്നത്…”

(ഇതൊന്നും പറയണമെന്ന് കരുതിയതല്ല… എന്നാലും ഈ കെട്ടകാലത്ത്, ദുരന്തത്തിനിടയിൽ കൂടി പോലും രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ചില പരനാറികളുടെ കോപ്രായങ്ങൾ കണ്ട് എഴുതിപ്പോയതാണ്. ഇത്രയെങ്കിലും ഇപ്പോൾ പറഞ്ഞില്ലേൽ അതൊരു ആത്മവഞ്ചനയായി പോകും)

അഭിപ്രായം രേഖപ്പെടുത്തു