ഐ.എസിൽ ചേർന്നവർക്ക് വേണ്ടി കരയുന്ന രാഹുൽ ഈശ്വർ നാട്ടിലെ മറ്റുള്ള അമ്മമാരുടെ കരച്ചിൽ കേൾക്കാത്തതെന്തെന്നു അലി അക്ബർ

ഐ എസിൽ ചേർന്ന നിമിഷയെ നാട്ടിലെത്തിക്കാൻ വേണ്ടി അമ്മ ബിന്ദു നടത്തുന്ന ശ്രമത്തിനു പിന്തുണയുമായി എത്തിയ രാഹുൽ ഈശ്വറിനു മറുപടിയുമായി സംവിധായകനായ അലി അക്ബർ. ഇന്നലെയും ഒരു കുടുംബം തന്റെ മുൻപിൽ വന്നു നിന്നു കരഞ്ഞിരുന്നു, തന്റെ മകൾക്ക് 17 വയസ്, മതം മാറ്റാനായി ചതിക്കപ്പെട്ട പെൺകുട്ടി, പോസ്കോ കേസെടുത്തിട്ടും പോലീസ് അനങ്ങുന്നു പോലുമില്ലെന്നും അലി അകബരുടെ കുറിപ്പിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ഒന്നും എന്തെ രാഹുൽ ഈശ്വർ കാണുകയും കേൾക്കുകയും ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

രാഹുൽ ഈശ്വർ, താങ്കൾക്ക് ചില അമ്മമാരുടെ കരച്ചിൽ മാത്രം കാണാനും കേൾക്കാനും കഴിയുന്നു എന്നത് എന്നേ അത്ഭുതപ്പെടുത്തുന്നു,, ഇന്നലെയും എന്റെ മുന്നിൽ ഒരു കുടുംബം വന്നു കരഞ്ഞിരുന്നു, മകൾക്ക് 17 വയസ്സ്, മതം മാറ്റാനായി ചതിക്കപ്പെട്ട പെൺകുട്ടി, പോക്സോ കേസെടുത്തിട്ടും പോലീസ് അനങ്ങുന്നില്ലത്രേ….. കഴിഞ്ഞമാസം കാസർകോട് നിന്ന് ഒരമ്മയുടെയും 17 കാരി മകളുടെയും കരച്ചിൽ ഞാൻ കേട്ടു സംഗതി ഇത് തന്നെ, മതം മാറ്റാനായി ചതിച്ചു കൊണ്ടുപോയി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഇര…
ഈ കരച്ചിൽ എന്തേ താങ്കൾ കേൾക്കാത്തത്, പണ്ട് താങ്കൾ കൂടി ചതിച്ചു പിടിച്ചു കൊടുത്ത ഒന്നിനും അമ്മയുണ്ടായിരുന്നു,

Is ൽ ചേർന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പോയ ഫാത്തിമയുടെ നാവിൽ നിന്നും തന്നെ ചതിച്ചവർക്കെതിരെ ഒരു വാക്ക് താങ്കൾ കേട്ടോ? താൻ നയിക്കുന്ന അഥവാ നയിച്ച ജിഹാദിനെ കുറിച്ച് അവർ വല്ലതും തെറ്റായി പറഞ്ഞോ ഇല്ല പറഞ്ഞില്ല പറയുകയുമില്ല അതാണ് ഇസ്ലാം എന്നപേരിൽ അവർക്ക് കിട്ടിയ ശിക്ഷണം, ആ അമ്മയുടെ ദുഃഖം മനസ്സിലാക്കാം കേവലം അമ്മയാണവർ, എനിക്കങ്ങനെ ഒരു മകളുണ്ടായിരുന്നുവെങ്കിൽ അവളെ തൂക്കിലേറ്റാനുള്ള അവകാശം ഞാൻ ചോദിച്ച് വാങ്ങിയേനെ,
രാജ്യത്തിനെതിരെ പടവെട്ടിയിട്ടും പോരാ ഖിലാഫത്തിന് കീഴിൽ ജീവിക്കണമെന്നുള്ള ആ ആഗ്രഹം ഉണ്ടല്ലോ അതിനെ അംഗീകരിക്കാൻ താങ്കളെപോലുള്ളവർക്കേ കഴിയൂ, എനിക്ക് മാത്രമല്ല ഈ രാജ്യത്തെ സ്നേഹിക്കുന്ന സകല മനുഷ്യർക്കും താങ്കളെ സംശയം ഉണ്ട്, രാജ്യവിരുദ്ധർക്കൊപ്പമാണോ താങ്കളുടെ കൂറ് എന്ന്, താങ്കൾ അത്തരം ശക്തികളുടെ നാവായി തീരുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്…

ഈ രാജ്യത്തിനെതിരെ അവർ ചലിക്കുന്നു, ഭീകരവാദികൾ മതവാദികൾ രാജ്യത്തുടനീളം ലവ് ജിഹാദും, റേപ്പ് ജിഹാദുമൊക്കയായി അവർ താങ്കളെ പോലുള്ളവരുടെ സഹായത്തോടെ ഒരുപാട് അമ്മമാരെ കരയിക്കുന്നു. യുദ്ധത്തിന് ആളെ കൂട്ടുന്നു, വിഷവിത്തുകൾക്ക് ജന്മം കൊടുക്കാനുള്ള ഗർഭപാത്രങ്ങൾ തയ്യാറാക്കുന്നു. അതുകൊണ്ട് താങ്കൾ ഇനി മോങ്ങരുത്, അഭിനയിക്കരുത്, ഈ രാജ്യദ്രോഹികൾക്ക് വേണ്ടി,
ഞാനായിരുന്നുവെങ്കിൽ ആ അമ്മയോട് പറഞ്ഞേനെ ഒരു പാട് അമ്മമാരുടെ കണ്ണുനീർ തുടയ്ക്കാൻ വേണ്ടി ആ മകൾക്ക് വേണ്ടി കർമ്മം ചെയ്യാനുള്ളത് ചെയ്യാൻ..

രാഷ്ടത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ട കാവൽക്കാരുടെ അമ്മമാരുടെ കണ്ണീർ എന്തേ രാഹുൽ ഈശ്വരാ കാണാതെ പോവുന്നത്??? അതിൽ ചില ജീവനെടുത്ത രാജ്യദ്രോഹികളിൽ പെടും ആ ഫാത്തിമയും കൂട്ടരും…
ഭാരതത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച യുവാക്കളെ പെറ്റ ഗർഭപാത്രങ്ങൾക്ക് സല്യൂട്, അവരുടെ കണ്ണീരിനു മുൻപിൽ പ്രണാമം..