നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിക്കുന്നവരോട് ഇതേ പറയാനുള്ളു ; ആഹ്വാനം മോദിക്ക് വേണ്ടിയല്ല

നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിക്കുന്നവരോട് ഇതേ പറയാനുള്ളു ; ആഹ്വാനം മോദിക്ക് വേണ്ടിയല്ല

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഈ വരുന്ന ഞായറാഴ്ച ജനങ്ങൾ സ്വയം കർഫ്യു ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ആരോഗ്യ രംഗത്ത് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാൻ കൈകൾ കൂട്ടി ശബ്ദമുണ്ടാക്കാനും നരേന്ദ്രമോദി ആവിശ്യപെട്ടിരുന്നു. എന്നാൽ രാജ്യം രാഷ്ട്രീയ ബേദമന്യേ ആ ആഹ്വാനം ഏറ്റടുത്തപ്പോൾ കേരളത്തിൽ പ്രധാനമന്ത്രിയെ പരിഹസിക്കുകയാണ് ചെയ്തത് ഇതിനെതിരെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക ശ്രീജ ശ്യാം.

ശ്രീജ ശ്യാമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ;

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കർഫ്യൂ ആഹ്വാനം വന്ന ശേഷമുള്ള സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുകയായിരുന്നു! നരേന്ദ്രമോദിയെ കളിയാക്കിക്കൊണ്ടുള്ള രസകരമായ ട്രോളുകൾ ടൈം ലൈനിലും സ്റ്റാറ്റസിലുമൊക്കെ നിറഞ്ഞിരിക്കുന്നു!
പക്ഷേ നാം മനസ്സിലാക്കേണ്ടത്‌ ആ ആഹ്വാനം നരേന്ദ്രമോദി എന്ന വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ആരോഗ്യസംവിധാനം ആവശ്യപ്പെടുന്നതാണ് എന്നതാണ്.

ഞായറാഴ്ച വൈകീട്ട്‌ 5 മണിക്ക്‌ കൊറോണ റോഡിൽ ആരെയും കാണാതെ മടങ്ങിപ്പോകുമെന്ന് കരുതിയിട്ടല്ല, മറിച്ച്‌ ഇതൊരു മോക് ഡ്രിൽ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്‌.
നമ്മളേക്കാൾ ആത്മവിശ്വാസത്തോടെ മുന്നോട്ട്‌ പോയ പല രാജ്യങ്ങളും ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മുന്നിൽ കണ്ട്‌ എടുക്കുന്ന ചില മുൻകരുതലുകൾ.
സമാനമായൊരു സാഹചര്യം വന്നാൽ നമ്മുടെ നാട്ടിലും പല കർശനമായ നടപടികളും സ്വീകരിക്കേണ്ടി വരും! ഒരു ലോക്ക്‌ ഡൗണിലേക്ക്‌ പോകേണ്ടി വന്നാൽ എങ്ങനെയാകും സമൂഹം പ്രതികരിക്കുക എന്നറിയാനുള്ള മോക്ക്‌ ഡ്രിൽ മാത്രമാണിത്‌!

വാട്ട്സ്‌ അപ്പിലൂടെ ഒരു ഭാരത്‌ ബന്ദ്‌ ആഹ്വാനം കേട്ടാൽ കൈയടിച്ച്‌ ആഹ്ലാദിച്ച്‌ പുറത്തിറങ്ങാതിരിക്കുന്ന നമുക്ക്‌ ഇതൊക്കെ ഒരു പുത്തരിയാണോ??
കൈയ്യടിയുടെ കാര്യം പറഞ്ഞപ്പോഴാണ്,
ഞായറാഴ്ച വൈകീട്ട്‌ 5 മണിക്ക്‌ അവശ്യസർവ്വീസിലുള്ളവരെ ഓർക്കാൻ,ആരോഗ്യം പോലും അവഗണിച്ച്‌ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാൻ കയ്യടിക്കാൻ പറഞ്ഞതിനെ ട്രോളുന്നതും കണ്ടു! മരണനിരക്കിൽ ചൈനക്ക്‌ മുകളിലെത്തിയ ഇറ്റലിയിൽ നിന്ന് കഴിഞ്ഞ ദിവസം മനോഹരമായ ഒരു കയ്യടിയുടെ വീഡിയോ കണ്ടിരുന്നു!
സോഷ്യൽ മീഡിയയിൽ പലരും ഷെയർ ചെയ്തിരുന്നു,
ഇറ്റലിയിൽ ആരോഗ്യപ്രവർത്തകർക്ക്‌ അഭിനന്ദനം അറിയിച്ചുകൊണ്ട്‌ സ്വന്തം ബാൽക്കണികളിൽ നിന്ന് കയ്യടിച്ച ആ വീഡിയോ.
ഒന്നേ പറയാനുള്ളൂ,
പുച്ഛിക്കാം, പരിഹസിക്കാം, ട്രോളാം..
പക്ഷേ, സ്വന്തം വീട്ടിൽ സുരക്ഷിതമായി ഇരുന്നിട്ടാകാം അതെല്ലാം!

മുഖ്യമന്ത്രി പറഞ്ഞ പോലെ
ശാരീരിക അകലം, സാമൂഹിക ഒരുമ
ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം!
#staysafe #stayhealthy #gocoronago

അഭിപ്രായം രേഖപ്പെടുത്തു