ഇന്ത്യ തകരുമെന്ന് തള്ളിമറിക്കുന്ന മാധ്യമങ്ങളോട്, ഇന്ത്യ തകരില്ല തഴച്ചു വളരും!! വിദേശത്തു ജോലി ഇന്ത്യക്കാർക്ക് ഇത് ഒരു അവസരമാണ്, സ്വരാജ്യത്ത് ജീവിക്കാനുള്ള അവസരം

ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വൻരീതിയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും ഇന്ത്യ തകരുമെന്നുമെല്ലാം തള്ളിമറിച്ചു കൊണ്ടിരിക്കുകയാണ് ചില മാധ്യമങ്ങൾ. ഇത്തരത്തിൽ രാജ്യം തകരുമെന്ന് പറഞ്ഞുകൊണ്ട് ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇന്ന് രാജ്യത്ത് ഒരു ശക്തമായ നേതൃത്വം ഉണ്ട്. അതുകൊണ്ട് തന്നെ രാജ്യം ഒരിക്കലും തകരില്ല. മുന്നോട്ട് കുത്തിക്കുകയെ ചെയ്യുകയുള്ളൂ. മാത്യു ജെഫ് എഴുതുന്നു

ഇന്നലെ ഒരു സുഹൃത്തിന്റെ ഫോണ് വന്നു, ദുബായിൽ നിന്നാണ്. അവന്റെ ജോലി നഷ്ടപ്പെട്ടു, വളരെ വിഷമത്തോടെ ആണ് വിളിച്ചത്. ഞാൻ പറഞ്ഞു ഒന്നും ആലോചിക്കേണ്ട, ഇത് ഒരു അവസരം ആണ്, ധൈര്യമായി തിരിച്ചു വരുക. ഇവിടെ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല… കുറച്ചു ദിവസം ആയി കാണുന്നു, വൻ സാമ്പത്തിക മാന്യം വരുന്നു. ഇന്ത്യ തകരും, തേങ്ങാകോല… രാജ്യത്തിന്റെ GDP നിരക്ക് കുറയുമ്പോൾ ആഘോഷിക്കുന്ന മാധ്യമങ്ങളെ വരെ നമ്മൾ കണ്ടിരിക്കുന്നു, ഇൻഡ്യയെ ബംഗ്ലാദേശിനോട് ഉപമിച്ചവരെ നമ്മൽ കണ്ടു, ഇത് ഒരു Propaganda ആണ്. രാജ്യം തകരും എന്നു പറഞ്ഞു ഭയപ്പെടുത്തി ആളുകളെ പരിഭ്രാന്തർ ആക്കുക. ഇന്ത്യ ഒന്നും തകരില്ല, അതിന്റെ അടിസ്ഥാന കാരണം രാജ്യത്തിന്റെ ശക്തമായാ നേതൃത്വം തന്നെയാണ്.

ഇന്നത്തെ കോവിഡ് അവസ്ഥയിൽ പോലും 130 കോടി ജനം ഉള്ള രാജ്യത്തെ ഒറ്റ ദിവസം കൊണ്ട് അടച്ചിടാൻ ലോകത്തിലെ ഒരു ഭരണാധികാരിക്കും കഴിയില്ല. എന്നാൽ നമ്മൾ അത് ചെയ്തു. ലോകത്തിൽ ആവശ്യം ഉള്ള എല്ലാ സാധനങ്ങളും നമ്മൾക്ക് അത് പോലെ തന്നെ വേണം. എണ്ണ വില 20 ഡോളറിലേക്ക് കൂപ്പു കുത്തുന്നു, നമ്മുടെ പെട്രോൾ വില 65 രൂപയിൽ നിൽക്കും. ഒറ്റ വർഷം കൊണ്ട് ഇതു മാത്രം രാജ്യത്തിനു തരുന്ന അധിക വരുമാനം 6 ലക്ഷം കോടി ആണ്. അതായത്, നിലവിൽ ഉള്ള ബഡ്ജറ്റ് ചിലവിൽ തുടാതെ 6 ലക്ഷം കോടി ആണ് നമ്മുടെ ആഭ്യന്തര മാർക്കറ്റിൽ നമുക്ക് പമ്പ് ചെയ്യാൻ പറ്റുന്നത്. 3.5 ലക്ഷം കോടിയുടെ ആദ്യ പാക്കേജ് റെഡിയായി കഴിഞ്ഞു. ലോകത്തിലെ ഒരു രാജ്യത്തിനും ഇതു പോലെ ഒരു luxury ഇന്നത്തെ അവസ്ഥയിൽ കിട്ടില്ല.

ഇതിനു പുറമെ ആണ് ചൈന തുറന്നു തന്ന അവസരങ്ങൾ, ചൈനയുടെ മുഖ്യ വിപണി ആയ യൂറോപ്പും, അമേരിക്കയും ചൈനയ്ക്ക് എതിരെ തിരിഞ്ഞു കഴിഞ്ഞു. ഈ അവസരം ഉപയോഗപെടുത്താൻ ഉള്ള വൻ പദ്ധതിയും തയ്യാർ ആയി കഴിഞ്ഞു. തുറന്നു കിടക്കുന്ന ലോക വിപണി ആണ് നമ്മുടെ മുൻപിൽ ഉള്ളത്. ഉണ്ടാകുന്നത് toothpick ആയാലും ആണി ആയാലും, പ്ളാസ്റ്റിക് പൂവ് ആയാലും, ഇനി എന്തും ആയി കൊള്ളട്ടെ, ഒരു ഡോളറിന് 70 രൂപ കിട്ടുന്ന ഒരു ലോക വിപണി GST പോലും ഇല്ലാതെ നമ്മുടെ മുൻപിൽ തുറന്നു കിടക്കുന്നു. എങ്ങിനെ മാർക്കറ്റ് പിടിക്കും എന്നും ചിന്തിച്ചു വിഷമിക്കേണ്ട. ഇന്റർനെറ്റ് എന്ന സാധനം കൊണ്ട് വീട്ടിൽ സെറ്റപ്പ് ചെയുന്ന ഓഫീസിൽ ഇരുന്നു നമ്മുക്ക് പണി എടുക്കാം. ഗൾഫിൽ വല്ലവനും വേണ്ടി 12 ഉം 14 മണിക്കൂർ പണി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത നമ്മൾക്ക് സ്വന്തമായി 10 മണിക്കൂർ പണി എടുത്താൽ 3 മാസം കൊണ്ട് നിങ്ങൾ തന്നെ പറയും, കോവിഡ് നമ്മൾ ഇന്ത്യക്കാർക്ക് ദൈവം കൊണ്ടു തന്ന ഒരു അവസരം ആണ്. സന്തോഷം ആയി സ്വന്തം നാട്ടിലെ ജീവിക്കാൻ ഉള്ള അവസരം. നമ്മൾ ഒക്കെ ഭാഗ്യം ചെയ്തവർ ആണ്. നമ്മുടെ രാജ്യം തകരാതെ പിടിച്ചു നിർത്താൻ കഴിയുന്ന അതി ശക്തമായ ഒരു നേതൃത്വവും നമ്മൾക്ക് ഉണ്ട്.

(ഇതു സഖാക്കൾക്കും ജിഹാദികൾക്കും വേണ്ടി ഉള്ള പോസ്റ്റ് അല്ല. മനസുകൊണ്ടു ഇന്ത്യക്കാർ അയവർക്ക് വേണ്ടി മാത്രം ഉള്ളത് ആണ്. രാജ്യം തകർന്നു കാരണം എന്ന് ആഗ്രഹം ഉള്ള ജിഹാദികൾ ദയവു ചെയ്തു പോസ്റ്റർ ഒട്ടിപ്പു നടത്താതെ മാറി നിൽക്കുക.)