Friday, April 19, 2024
-Advertisements-
ENTERTAINMENTCinemaരാത്രി രണ്ട് മണിക്ക് അയാൾ ഡോറിൽ വന്ന് തട്ടി, രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷം...

രാത്രി രണ്ട് മണിക്ക് അയാൾ ഡോറിൽ വന്ന് തട്ടി, രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷം രൂപയുടെ കാർ വാങ്ങിത്തരാമെന്ന് പറഞ്ഞു ; ദുരനുഭവം വെളിപ്പെടുത്തി നടി അഷിക അശോകൻ

chanakya news
-Advertisements-

തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ചലച്ചിത്രതാരം അഷിക അശോകൻ. മിസ്സിംഗ് ഗേൾ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് അഷിക അശോകൻ പറയുന്നു. കാസ്റ്റിങ് കോർഡിനേറ്റർ ആയി ചമഞ്ഞ് കൂടെ കൂടിയ വ്യക്തി രാത്രി തന്റെ മുറിയിൽ വന്ന് തട്ടുകയും അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി അഷിക അശോകൻ പറയുന്നു.

നിരവധി നടിമാരെ സിനിമയിൽ കൊണ്ട് വന്ന ആളാണെന്ന് പറഞ്ഞാണ് ഇയാൾ തന്നെ സമീപിച്ചത്. ചിലരുമായുള്ള ഒഡീഷൻ ദൃശ്യങ്ങൾ കാണിച്ചാണ് വിശ്വസിപ്പിച്ചത്. സമാന്തയയെയും,നയൻതാരയെയും സിനിമയിൽ കൊണ്ടുവന്നത് അയാൾ ആണെന്നും പറഞ്ഞു. ഒരു ദിവസം തമിഴിലെ വലിയ സംവിധായകനെ ഫോണിൽ വിളിച്ച് തനിക്ക് തരികയും സംസാരിക്കുകയും ചെയ്തു. ഇതിൽ വിശ്വസിച്ചാണ് അയാൾ പറഞ്ഞതനുസരിച്ച് സിനിമയിൽ അഭിനയിക്കാൻ പോയതെന്നും അഷിക അശോകൻ പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് പൊള്ളാച്ചിയിലായിരുന്നു. രാത്രി രണ്ട് മണിയായപ്പോൾ അയാൾ തന്റെ റൂമിന്റെ ഡോറിൽ വന്ന് തട്ടി വിളിച്ചു. രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷം വില വരുന്ന കാർ വാങ്ങിത്തരാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. ഒരു ദിവസം കാരവനിൽ ഇരിക്കുമ്പോൾ ഇയാൾ വന്ന് തന്റെ കൈയിൽ കയറി പിടിച്ചു. അയാൾ പറയുന്നിടത്ത് ചെല്ലണമെന്നും ഇത് ചെയ്യണമെന്നും അയാൾ പച്ചയ്ക്കാണ് പറഞ്ഞത്.

English Summary : ashika ashokan about casing couch

-Advertisements-