Thursday, April 25, 2024
-Advertisements-
ENTERTAINMENTതാൻ എങ്ങാനും ഒളിച്ചോടി പോകുമോ എന്ന ഭയം അമ്മയ്ക്കുണ്ടായിരുന്നു ; പ്രണയ വിവാഹത്തെ കുറിച്ച് തുറന്ന്...

താൻ എങ്ങാനും ഒളിച്ചോടി പോകുമോ എന്ന ഭയം അമ്മയ്ക്കുണ്ടായിരുന്നു ; പ്രണയ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ടെലിവിഷൻ താരം അശ്വതി ശ്രീകാന്ത്

chanakya news
-Advertisements-

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. നായിക നായകൻ, കോമഡി നൈറ്റ്സ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. കുഞ്ഞേൽദോ, പൂഴിക്കടകൻ എന്നിങ്ങനെ ചില സിനിമകളിലൂടെ ബിഗ്‌സ്‌ക്രീനിലെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ചക്കപ്പഴത്തിലെ കഥാപാത്രത്തിന് മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് നേടുവാനും അശ്വതിക്ക് സാധിച്ചിട്ടുണ്ട്. ലൈഫ് ആൺ എഡിറ്റഡ് എന്ന യൂട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിരവധി വിമര്ശങ്ങള്ക്കും ബോഡി ഷെമിങ്ങിനും താരം ഇരയായിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയവും അതിനെ തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും പറയുകയാണ് അശ്വതി. തന്റെ പ്രണയത്തെ കുറിച്ച് വീട്ടിലറിഞ്ഞപ്പോൾ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. തന്റെ ചെറുപ്പത്തിൽ അമ്മ ജീവിക്കാവേണ്ടി ഒരുപാട് കഷ്ട്ടപെട്ടിരുന്നു, ഒരുപാട് ആഗ്രഹങ്ങളോടെയായിരുന്നു അമ്മ തന്നെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് താൻ എങ്ങാനും ഒളിച്ചോടി പോകുമോ എന്ന ഭയം അമ്മയ്ക്കുണ്ടായിരുന്നു. ചേട്ടനും എതിർപ്പൊക്കെ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് താരം പറയുന്നു. പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ അമ്മ തന്നെ ഒരുപാട് തല്ലുകയും ശ്രീകാന്തിന്റെ നമ്പറിലേക്ക് വിളിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്നൊക്കെ അച്ഛനെ ചേർത്തുപിടിച്ചു താൻ ഒരുപാട് കരഞ്ഞിരുനെന്ന് അശ്വതി പറയുന്നു.

താൻ അത്രയ്ക്ക് ധൈര്യമുള്ള ആളൊന്നുമല്ല. രണ്ട് വർഷം മുൻപ് ഒരു സർജറി കഴിഞ്ഞിരുന്നു. അന്ന് താൻ ഐസിയുവിന്റെ മുൻപിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നുവെന്ന് താരം പറയുന്നു. തന്റെ വിവാഹ ശേഷം ഗർഭിണി ആയപ്പോൾ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായിട്ട് ഒരുപാട് കഷ്ട്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊന്നും ഞങ്ങൾ ആരെയും അറിയിച്ചിരുന്നില്ല. മോൾ വന്നതോടെ ഞങ്ങളുടെ ജീവിതം ആകെ മാറിയെന്നു അശ്വതി പറയുന്നു.

English Summary : ashwathi sreekanth about love and marriage

-Advertisements-