Wednesday, April 24, 2024
-Advertisements-
KERALA NEWSവീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ കടന്ന് പിടിക്കുകയും ചെയ്ത സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ കടന്ന് പിടിക്കുകയും ചെയ്ത സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ കടന്ന് പിടിക്കുകയും ചെയ്ത സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പ്രദീപൻ (46) ആണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കാഞ്ഞങ്ങാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ കയറിപ്പിടിക്കുകായായിരുന്നു. യുവതി ബഹളം വെച്ചതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും. പോലീസ് മാനഹാനി ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയുമായിരുന്നു.

അതേസമയം ഇയാൾക്കെതിരെ സമാനമായ രീതിയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കണ്ണൂർ ജില്ലയിൽ വീട്ടമ്മയെ കയറിപ്പിടിച്ചതിന് രണ്ട് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary : attack against house wife police officer arrested at kannur

-Advertisements-