ഗുജറാത്ത് : ഇന്ത്യ ഓസ്‌ട്രേലിയ ഫൈനൽ മത്സരത്തിനിടെ പാലസ്തീന് പിന്തുണയുമായി ഗ്രൗണ്ടിലിറങ്ങിയ ഓസ്‌ട്രേലിയൻ പൗരനെ കോടതി ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്രിക്കറ്റ് ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയതിനെ 200 ഡോളർ പിഴയും ചുമത്തി. അതേസമയം പ്രശസ്തി നേടാൻ വേണ്ടി ചെയ്തതാണെന്ന് ഓസ്‌ട്രേലിയൻ പൗരനായ വാൻ ജോൺസൺ പോലീസിന് മൊഴി നൽകി. നേരത്തേയും സമാനരീതിയിൽ ഇയാൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി ശ്രദ്ധ നേടിയിരുന്നു.
ഞായറാഴ്ച നടന്ന ഫൈനലിനിടെയാണ് വാൻ ജോൺസൺ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയത്. ഗ്രൗണ്ടിലിറങ്ങിയ ഇയാൾ വിരാട് കോലിയെ കെട്ടിപ്പിടിച്ചു. സ്റ്റോപ്പ് ബോംബിങ് പലസ്തീൻ എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് വാൻ ജോൺസൺ ഗ്രൗണ്ടിലെത്തിയത്. കൂടാതെ പലസ്തീൻ പതാകയുള്ള മാസ്കും, സ്വവർഗാനുരാഗികളെ പിന്തുണയ്ക്കുന്ന മഴവിൽ പതാകയും പിടിച്ചിരുന്നു.
വാൻ ജോൺസന്റെ മാതാവ് ഇന്തോനേഷ്യക്കാരിയും പിതാവ് ചൈനക്കാരനുമാണ്. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞാണ് ഇയാൾ സ്റ്റേഡിയത്തിലെത്തിയത്. തുടർന്ന് ഇന്ത്യൻ ജേഴ്‌സി ഊരികളഞ്ഞ് കമ്പിവേലി മറികടന്ന് ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു. കമ്പിവേലിയിൽ പിടിച്ചതിനെ തുടർന്ന് കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.