തിരുവനന്തപുരം : ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തുരാജ് ആണ് അറസ്റ്റിലായത്. പെൺകുട്ടികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തിയ ഇയാൾ പെൺകുട്ടികളെ നോക്കി ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയായിരുന്നു. പെൺകുട്ടികൾ ഉടൻ തന്നെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
English Summary : Auto driver arrested for nudity display