ബാലുശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : ബാലുശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേർത്തൊടി സ്വദേശിയായ മൻസൂർ (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൻസൂറിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. രാവിലെ ഓട്ടോ സ്റ്റാന്റിലെത്തിയ മറ്റ് ഡ്രൈവർമാരാണ് മൻസൂറിനെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

അതേസമയം വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്കിലെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത വരികയാണ്. ബാലുശ്ശേരി എസ്‌ഐ കെ റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.