Tuesday, January 14, 2025
-Advertisements-
KERALA NEWSവയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;പോക്സോ കേസ് പ്രതി തൗഫീഖ് കസ്റ്റഡിയിൽ

വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;പോക്സോ കേസ് പ്രതി തൗഫീഖ് കസ്റ്റഡിയിൽ

chanakya news

തിരുവനന്തപുരം: ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ദിവ്യാംഗ തങ്കമണിയുടെ കൊലപാതകത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നതോടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയതായും തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതി പോത്തൻകോട് സ്വദേശി തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തൗഫീഖിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ ഷര്‍ട്ടിടാതെ നിന്നത് വയോധിക ചോദ്യം ചെയ്‌തെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസ് നേരത്തേ വ്യക്തമാക്കിയത്.

വീട്ടില്‍ ഒറ്റയ്‌ക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹത്തില്‍ നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. കൂടാതെ ബൗസ് കീറിയ നിലയിലും ആയിരുന്നു. ഇവരുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നതിനാല്‍ മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനം.

തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. പൂജയ്‌ക്ക് പൂവ് പറിക്കാൻ അതിരാവിലെ തങ്കമ്മ പുറത്തിറങ്ങാറുണ്ട്. ഈ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൗഫീഖില്‍ നിന്ന് തങ്കമ്മയുടെ ആഭരണങ്ങളും കണ്ടെടുത്തു. വയോധികയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തില്‍ പുതപ്പിച്ച ശേഷമാണ് ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ഇയാള്‍ക്കെതിരെ പോക്സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Summary : Autopsy report of an aged woman killed in pothencode says she was raped