അർജന്റീനയുടെ മത്സരം നടക്കുന്നതിനിടെ സമരപന്തൽ പൊളിച്ച് നീക്കി കോർപറേഷൻ

കോഴിക്കോട് : ആവിക്കലിൽ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം നടത്തിയിരുന്ന സമര പന്തൽ പൊളിച്ച് മാറ്റിയതായി പരാതി. കോർപറേഷൻ ജീവനക്കാർ പോലീസിന്റെ സഹായത്തോടെയാണ് ഇന്ന് പുലർച്ചയോടെ സമരപന്തൽ പൊളിച്ച് നീക്കിയത്. മലിനജല പ്ലാന്റ് പദ്ധതി പ്രദേശത്ത് പ്രതിഷേധക്കാർ സ്ഥാപിച്ച സമരപന്തലാണ് പൊളിച്ച് നീക്കിയത്.

  കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ പിണറായി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോലീസ് കാവലുള്ള സ്ഥലമാണിതെന്നും പ്രതിഷേധക്കാർ പറയുന്നു. അർജന്റീന മെക്സിക്കോ ഫുഡ്‌ബോൾ മത്സരം നടക്കുന്ന സമയത്താണ് സമരപന്തൽ പൊളിച്ച് നീക്കിയത്. പ്രതിഷേധക്കാർ വാടകയ്‌ക്കെടുത്തിരുന്ന സാധന സാമഗ്രികളും കോർപറേഷൻ ജീവനക്കാർ എടുത്ത് കൊണ്ടുപോയതായി പ്രതിഷേധക്കാർ ആരോപിച്ചു.

Latest news
POPPULAR NEWS