കളിയിക്കാവിളയിൽ തമിഴ്നാട് എ എസ് ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾക്ക് ഐ എസുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നു ബാംഗ്ലൂർ പോലീസ്. ചോദ്യം ചെയ്യലിനിടയിൽ പ്രതികൾ പോലീസിനോടും ഇത് സംബന്ധിച്ച വിവരങ്ങൾ സമ്മതിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ അബ്ദുൽ ഷമീമിന് ഭീകരസംഘടനയായ ഐ എസുമായും ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിമിയുമായും ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചൊവ്വയാഴ്ച രാവിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു പ്രതികളെ ചോദ്യം ചെയ്യുക ആയിരുന്നു.
അക്രമത്തിലൂടെ സംഘടനയുടെ പ്രചാരണമാണ് ലക്ഷ്യം വെച്ചതെന്നും ആക്രമണത്തിന് ശേഷം ട്രെയിനിലും ബസ്സിലുമായി രക്ഷപെടാൻ ശ്രമിക്കുക ആയിരുന്നെന്നും പ്രതികൾ സമ്മതിച്ചു. തമിഴ്നാട് ഡി ജി പിയായ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ചോദ്യം ചെയ്യലിനിടയിലാണ് പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
English Summary : Bangalore Police that the accused in the Kaliyikavila murder case have links with IS