ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ച് പറഞ്ഞു, ദേശീയഗാനം പാടാൻ പറഞ്ഞതോടെ വാ അടഞ്ഞു ; വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

കോയമ്പത്തൂർ : വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശി അൻവർ ഹുസൈൻ ആണ് അറസ്റ്റിലായത്. എയർ ഇന്ത്യ വീമാനത്തിൽ ഷാർജയിൽ നിന്നും കോയമ്പത്തൂരിൽ എത്തിയ ഇയാളെ ബ്യുറോ ഓഫ് എമിഗ്രെഷൻ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇന്ത്യൻ ആണെന്ന് പറഞ്ഞ് ഉറച്ച് നിൽക്കുകയായിരുന്നു. ഇന്ത്യൻ പാസ്‍പോർട്ട് കണ്ടില്ലേ എന്നും ഇന്ത്യക്കാരൻ ആണെന്നും ഇയാൾ ഉദ്യോഗസ്ഥരോട് തറപ്പിച്ചു പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെ സംശയം മാറാത്തതിനാൽ ഇയാളോട് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ പറയുകയായിരുന്നു.

  രണ്ട് ദിവസമെന്ന് പറഞ്ഞ് സ്വന്തം വീട്ടിൽ താമസിക്കാൻ പോയ ഭാര്യ തിരിച്ച് വരാൻ വൈകി ; പ്രകോപിതനായ ഭർത്താവ് ലിംഗം മുറിച്ച് ദേഷ്യം തീർത്തു

ദേശീയഗാനം ആലപിക്കാൻ പറ്റാതെ നിന്ന അൻവറിനെ ഉടൻ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ പാസ്പോർട്ട് വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്ന് ഇയാൾ ഉപയോഗിച്ചിരുന്ന പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി കൂടുതൽ ചോദ്യം ചെയ്യലിൽ ബംഗ്ലാദേശ് സ്വദേശിയാണെന്ന് ഇയാൾ സമ്മതിച്ചു. കൊൽക്കത്തയിലെ വ്യാജ മേൽവിലാസമാണ് പാസ്‌പോർട്ടിൽ ഉണ്ടായിരുന്നത്. 2020 വരെ ഇയാൾ തിരിപ്പൂരിൽ ജോലി ചെയ്തിരുന്നതായും പോലീസ് പറയുന്നു.

English Summary : bangladeshi national who allegedly tried to enter the country using fake passport and doccuments arrested

Latest news
POPPULAR NEWS