Friday, March 29, 2024
-Advertisements-
KERALA NEWSഎന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണം ; പോലീസ് കള്ളക്കേസിൽ കുടിക്കി ജീവിതം നശിപ്പിച്ചെന്ന് പോലീസിനെ വിളിച്ച്...

എന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണം ; പോലീസ് കള്ളക്കേസിൽ കുടിക്കി ജീവിതം നശിപ്പിച്ചെന്ന് പോലീസിനെ വിളിച്ച് പറഞ്ഞ് യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

തിരുവനന്തപുരം : കള്ളക്കേസിൽ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞതിന് ശേഷം യുവാവ് ജീവനൊടുക്കി. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും തന്റെ ജീവിതം നശിച്ചെന്നും ഇതിനാൽ താൻ ആത്മഹത്യ ചെയ്യുകയാണെന്നും ജീവനൊടുക്കുന്നതിന് മുൻപായി ഇയാൾ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീടിനുള്ളിൽ യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അമൽജിത്ത് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് തൊടുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്റെ മരണത്തിന് കരണക്കാരനെന്ന് വിളിച്ചറിയിച്ചത്. കുടുംബ വഴക്കിനിടെയുണ്ടായ പ്രശ്നങ്ങളിൽ പോലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നും കുറ്റം ചെയ്യാത്ത തന്നെ 49 ദിവസത്തോളം റിമാൻഡ് ചെയ്‌തെന്നും ഇത് മൂലം രണ്ട് ആഴ്ചയോളം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞെന്ന് യുവാവ് പറഞ്ഞു. കൂടാതെ താൻ മരിക്കാൻ കരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

അതേസമയം കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തനിക്കെതിരെ കള്ളകേസുണ്ടാക്കി തന്റെ ജീവിതം നശിപ്പിച്ചവർ സുഖമായി ജീവിക്കുകയായണെന്നും അമൽജിത്ത് മരിക്കുന്നതിന് മുൻപ് പോലീസിനോട് പറഞ്ഞു. അമൽജിത്ത് ഫോൺ വിളിച്ചതിന് പിന്നാലെ പോലീസ് കൺട്രോൾ റൂമിൽ നിന്നും വിവരം വിഴിഞ്ഞം പോലീസിൽ അറിയിച്ചെങ്കിലും അമൽജിത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. യുവാവിനെ കണ്ടെത്താൻ ശ്രമം നടത്തുന്നതിനിടയിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് ഇയാൾ സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തിരുന്നു. പരാതിയുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും തന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണമെന്നും ഇയാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : being trapped in a fake case later the young man hanged

-Advertisements-