പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ കോളേജ് ക്യാംപസിൽ കയറി കുത്തികൊലപ്പെടുത്തി

ബെംഗളൂരു : കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി. ബെംഗളൂരു പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥിനി ലയസ്മിത (19) ആണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മറ്റൊരു കോളേജിൽ പഠിക്കുന്ന പവൻ കല്ല്യാൺ എന്ന യുവാവാണ് പ്രസിഡൻസ് കോളേജിന്റെ ക്യമ്പസിൽ കയറി വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

  മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നു

കുത്തേറ്റ് വീണ വിദ്യാർത്ഥിനിയെ സസെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പെൺകുട്ടി കുത്തേറ്റ് കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയോട് പവൻ കല്ല്യാൺ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടി നിരസിക്കുകയും ച=ചെയ്തിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

English Summary : bengaluru college girl killed in college campus

Latest news
POPPULAR NEWS