Thursday, April 25, 2024
-Advertisements-
ENTERTAINMENTBigg Boss Malayalamകറുത്തിരിക്കുന്ന ആണുങ്ങളെയാണ് ഇഷ്ടം ; വിവാഹ സങ്കൽപ്പത്തെ കുറിച്ച് ബിഗ്‌ബോസ് താരം നാദിറ മെഹറിന്

കറുത്തിരിക്കുന്ന ആണുങ്ങളെയാണ് ഇഷ്ടം ; വിവാഹ സങ്കൽപ്പത്തെ കുറിച്ച് ബിഗ്‌ബോസ് താരം നാദിറ മെഹറിന്

chanakya news
-Advertisements-

ബിഗ് ബോസ് അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരിക്കുന്ന താരമാണ് ട്രാൻസ്‍ജൻഡർ ആയ നാദിറ മെഹറിൻ. കഴിഞ്ഞ സീസണിൽ അഞ്ജലി അമീർ ആയിരുന്നു ട്രാൻസ് വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥി. ട്രാൻസ്‍ജൻഡർ ആയതുകൊണ്ട് നിരവധി മോശം അനുഭവങ്ങളാണ് നാദിറയുടെ ജീവിതത്തിൽ സംഭവിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നുപറയുകയാണ് നാദിറ.

കുട്ടികാലം മുതൽതന്നെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളോടും പാവകളോടുമായിരുന്നു തനിക്ക് താൽപ്പര്യം. വലുതായപ്പോൾ നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നു. ആൺകുട്ടിയായി അഭിനയിച്ചുനോക്കിയെങ്കിലും അതിനും സാധിച്ചില്ല. ഒരു സ്ത്രീയെ പ്രണയിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അതിനും തനിക് കഴിഞ്ഞിരുന്നില്ലെന്ന് നാദിറ പറയുന്നു.

ഇനിയിപ്പോൾ തനിക്കൊരു പ്രണയം ഉണ്ടെങ്കിൽ അതൊരു പുരുഷനോട് മാത്രമായിരിക്കും. ട്രാൻസ്ജെണ്ടർ വിഭാഗത്തിലുള്ളവർക്ക് പ്രണയവും വ്യത്യസ്‍തമാണ്. ട്രാൻസ് വുമൺ ആയിരിക്കുന്ന ഒരാൾക്ക് ട്രാൻസ് വുമൺ ആയിരിക്കുന്ന മറ്റൊരാളോട് പ്രണയമുണ്ടായിരിക്കാം. അതുപോലെ തന്നെയാണ് ട്രാൻസ് ആയിരിക്കുന്ന ആൾക്കുമെന്ന് നാദിറ പറയുന്നു.

ജനിക്കുന്ന സമയത്ത് മെയിൽ സെക്സ് ആയ ആളോടാണ് തനിക്ക് പ്രണയം തോന്നുന്നത്. അയാൾ ക്യുട്ട് ആയിരിക്കണം ഹോട്ടായിരിക്കണമെന്ന് നിർബന്ധമില്ല. തനിക്ക് സൗന്ദര്യ സങ്കൽപ്പമുണ്ട്. കറുത്തിരിക്കുന്ന ആണുങ്ങളെയാണ് തനിക്കിഷ്ട്ടമെന്നും നാദിറ പറയുന്നു.

English Summary : bigg boss nadira mehrin about love

-Advertisements-