ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു

പാലക്കാട് : പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏറ്റവും വലിയ കട്ട് ഔട്ട് (biggest cutout in kerala) തകർന്നു വീണു. പാലക്കാട് കൊല്ലങ്കോട്ടുകരയിൽ സ്ഥാപിച്ച കട്ട് ഔട്ട് ആണ് തകർന്ന് വീണത്. കേരളത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ കട്ട് ഔട്ടുകളിൽ ഒന്നായിരുന്നു ഇത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സര ബുദ്ധിയോടെയാണ് ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ കട്ട് ഔട്ടുകൾ ഉയർത്തിയത്.

ബ്രസീൽ ആരാധകരും,അർജന്റീന ആരാധകരുമാണ് കേരളത്തിൽ കൂടുതൽ കട്ട് ഔട്ടുകൾ ഉയർത്തിയിട്ടുള്ളത്. എന്നാൽ ഇവരെ രണ്ട് പേരെയും മറികടന്ന് കേരളത്തിലെ ഏറ്റവും വലിയ കട്ട് ഔട്ട് ഉയർത്തിയത് ക്രിസ്റ്റിയാനോ റൊണാൾഡോയുടെതാണ്. വലിയ കട്ട് ഔട്ട് ഉയർത്തുക എന്നതാണ് ഓരോ ഫുട്‌ബോൾ ആരാധകന്റെയും ലക്ഷ്യം. ലക്ഷങ്ങൾ ചിലവിട്ടാണ് ആരാധകർ തങ്ങളുടെ സ്നേഹം പ്രകടമാക്കുന്നത്.

കോഴിക്കോട്ട് പുല്ലാവൂര് പുഴയിലാണ് ആദ്യം അർജന്റീന ആരാധകർ മെസിയുടെ കട്ട് ഔട്ട് ഉയർത്തി ഈ കട്ട് ഔട്ട് യുദ്ധത്തിന് തുടക്കം കുറിച്ചത്. ഇതിന് തൊട്ട് പിന്നാലെ നെയ്മറിന്റെ അതിലും വലിയ കട്ട് ഔട്ട് ഉയർത്തി ബ്രസീൽ ആരാധകർ രംഗത്തെത്തി. ഒട്ടും സമയം കളയാതെ റൊണാൾഡോയുടെ കട്ട് ഔട്ടുമായി പോർച്ചുഗൽ ആരാധകർ രംഗം കൊഴുപ്പിച്ചു. തുടർന്ന് കേരത്തിൽ അങ്ങോളമിങ്ങോളം പല രൂപത്തിൽ പല ഭാവത്തിൽ കട്ട് ഔട്ടുകൾ ഉയർന്നു.

കൊല്ലങ്കോട് പൊള്ളാച്ചി ദേശിയ പാതയ്ക്ക് സമീപത്ത് സ്ഥാപിച്ച റൊണാൾഡിയുടെ കട്ട് ഔട്ട് ആയിരുന്നു ഏറ്റവും വലുത്. 120 അടിയാണ് കട്ട് ഔട്ടിന് ഉയരമുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉയർത്തിയ കട്ട് ഔട്ട് ആണ് തകർന്ന് വീണത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കട്ട് ഔട്ടാണ് തകർന്ന് വീണത്.

Latest news
POPPULAR NEWS