കുടുംബം മതിയെന്ന് തീരുമാനിച്ചത് അവളാണ്, അഭിനയിക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല ; സംയുക്ത അഭിനയം നിർത്തിയതിനെ കുറിച്ച് ബിജുമേനോൻ

മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരമാണ് സംയുക്ത വർമ്മ. 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് മേഘ സന്ദേശം, തെങ്കാശി പട്ടണം, വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മഴ, മേഘ മൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദിലീപ് നായകനായ കുബേരൻ ആയിരുന്നു താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. നടൻ ബിജുമേനോനുമായുള്ള വിവാഹത്തിനുശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

ഇപ്പോഴിതാ സംയുക്ത വർമ്മ അഭിനയം നിർത്തിയതിനെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബിജുമേനോൻ. അഭിനയം നിർത്തിയതിനുപിന്നിലുള്ള തീരുമാനം സംയുക്തയുടെതാണ്. കുടുംബിനിയായപ്പോൾ മുതൽ അവൾ വളരെ തിരക്കിലാണെന്നും മോൻ ജനിച്ചപ്പോൾ പിന്നെ ജോലിയും കുടുംബവും ഒരുപോലെ ശ്രദ്ധിക്കാൻ പറ്റാതായെന്നും അതുകൊണ്ട് സംയുക്ത സ്വയം എടുത്ത തീരുമാനമാനം കൊണ്ടാണ് അഭിനയം നിർത്തിയതെന്ന് ബിജുമേനോൻ പറയുന്നു.

  അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

അഭിനയിക്കേണ്ടെന്ന് താൻ ഒരിക്കലും അവളോട് പറഞ്ഞിട്ടില്ല. ഇപ്പോഴും അഭിനയക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും സംയുക്ത തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. അത് അവളുടെ വ്യക്തിപരമായ കാര്യമാണ് അതിൽ താൻ ഇടപെടാറില്ലെന്നും ബിജുമേനോൻ പറയുന്നു. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ നനന്നായി അഭിനയിച്ചു. അഭിനയത്തെക്കാളും കുടുംബത്തിനാണ് ഇപ്പോൾ സംയുക്ത പ്രാധാന്യം കൊടുക്കുന്നതെന്നും ബിജുമേനോൻ വ്യക്തമാക്കി. തങ്കം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഇടയിലാണ് ബിജുമേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിനയത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിലും യോഗയും കുടുബകാര്യങ്ങളുമൊക്കെയായി വളരെ തിരക്കിലാണിപ്പോൾ താരം.വിവാഹം നേരത്ത ആയെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രോഗങ്ങൾ വന്നപ്പോഴാണ് യോഗ പരിശീലിച്ചു തുടങ്ങിയതെന്നും ഒരിക്കൽ സംയുക്ത പറഞ്ഞിരുന്നു.

English Summary : biju menon about samyuktha varma

Latest news
POPPULAR NEWS