Thursday, April 18, 2024
-Advertisements-
KERALA NEWSവാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

മേപ്പയൂർ : വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. മേപ്പയൂർ ജിവി എച് എസ് എസ് സ്കൂൾ വിദ്യാർത്ഥിയും മേപ്പയൂർ സ്വദേശികളായ ബാബു -ബിന്ദു ദമ്പതികളുടെ മകനുമായ അമൽ കൃഷ്ണ (17) ആണ് മറിച്ചത്.

മേപ്പയൂർ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് മരിച്ച അമൽ കൃഷ്ണ. ബുധനാഴ്ച രാവിലെ അമൽ സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമൽ കൃഷ്ണയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

-Advertisements-