Tuesday, December 5, 2023
-Advertisements-
NATIONAL NEWSകൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ന്യുഡൽഹി : കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശി അഫ്താബ് അമീൻ പൂനവാലയാണ് അറസ്റ്റിലായത്. അഫ്താബിനൊപ്പം താമസിച്ചിരുന്ന ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

-Advertisements-

മുംബൈയിൽ കാൾ സെന്ററിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് ശ്രദ്ധ അഫ്താബുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരുടെയും ബന്ധം വീട്ടിൽ അറിയിച്ചെങ്കിലും വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല. വീട്ടുകാർ അറിയാതെ ശ്രദ്ധ അഫ്താബിനൊപ്പം മുംബൈയിൽ ഫ്ലാറ്റെടുത്ത് താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ മെയ് പതിനെട്ടാം തീയതി ശ്രദ്ധയും അഫ്താബും വഴക്കിട്ടിരുന്നതായും ഇതിനിടെ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് പതിനെട്ടോളം ദിവസങ്ങളെടുത്താണ് അഫ്താബ് കഷ്ണങ്ങളാക്കിയ മൃദതേഹത്തിന്റെ ഭാഗങ്ങൾ ഡൽഹിയിലെ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അഫ്താബ് മൃതദേഹങ്ങൾ ഡൽഹിയിലും പരിസരത്തുമായി ഉപേക്ഷിച്ചത്.

അതേസമയം മുംബൈയിൽ നിന്നും പോയതിന് ശേഷം ശ്രദ്ധയുടെ കുടുംബം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ മറുപടി നൽകിയില്ല. ശ്രദ്ധയെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതായതോടെയാണ് ശ്രദ്ധയുടെ പിതാവ് കഴിഞ്ഞ മാസം എട്ടാം തീയതി മകളെ അന്വേഷിച്ച് ഡൽഹിയിൽ എത്തിയത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ശ്രദ്ധ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

ശ്രദ്ധ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ശ്രദ്ധയുടെ ശരീര ഭാഗങ്ങൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൊലക്കുറ്റം ചുമത്തിയ അഫ്താബിനെ റിമാൻഡ് ചെയ്തു.

-Advertisements-