റോഡിൽ നഗ്നമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതികൾ അറസ്റ്റിൽ

ന്യുഡൽഹി : റോഡിൽ നഗ്നമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുപതുകാരിയായ അമൻ വിഹാർ സ്വദേശിനി അഞ്ജലിയുടെ മൃതദേഹമാണ് പുതുവത്സരദിനത്തിൽ റോഡിൽ കണ്ടെത്തിയത്. സ്കൂട്ടറിൽ സഞ്ചരിച്ച അഞ്ജലിയെ കാർ ഇടിക്കുകയും പന്ത്രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു.

\അതേസമയം പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കുടുംബം ആരോപിച്ചു. അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. കാർ അമിത വേഗതയിലായിരുന്നതായി പോലീസ് പറഞ്ഞു. കിലോമീറ്ററോളം അഞ്ജലി കാറിനടിയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതായും പോലീസ് പറയുന്നു. അഞ്ജലിയുടെ വസ്ത്രങ്ങൾ കീറിപറഞ്ഞ നിലയിലായിരുന്നു.

  മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നു

കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയത് മനസ്സിലാക്കിയിട്ടും പ്രതികൾ കാർ നിർത്താൻ തയ്യാറായില്ല. കാറിനടിയിൽ പെൺകുട്ടിയെ കണ്ട ഒരാൾ കാർ നമ്പർ നോട്ട് ചെയ്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കാറിനെ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

English SUmmary : The incident where the body of a naked woman was found on the road; The accused were arrested

Latest news
POPPULAR NEWS