NATIONAL NEWSCAA വിഷയത്തിൽ രാജ്യം മുഴുവനുമുള്ള എല്ലാ പ്രക്ഷോഭങ്ങളും ഫണ്ട്‌ ചെയ്യുന്നത് പോപ്പുലർ ഫ്രണ്ട് ആണ്. CAA...

CAA വിഷയത്തിൽ രാജ്യം മുഴുവനുമുള്ള എല്ലാ പ്രക്ഷോഭങ്ങളും ഫണ്ട്‌ ചെയ്യുന്നത് പോപ്പുലർ ഫ്രണ്ട് ആണ്. CAA വിഷയത്തിൽ എല്ലാ ഹർജിക്കാർക്കും വേണ്ടി വക്കീൽ ഫീസ് കൊടുത്തു കേസ് നടത്തുന്നതും പോപ്പുലർ ഫ്രണ്ട് ആണ്. ബാക്കിയെല്ലാവരും അവർ മുന്നിൽ നിർത്തുന്ന മുഖങ്ങൾ മാത്രമാണ്: അഡ്വ ശങ്കു ടി ദാസ്‌ എഴുതുന്നു

chanakya news

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ സമരവും പ്രക്ഷോപങ്ങളും നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുടക്കിയത് 120 കോടിയോളം രൂപയാണ്. സി എ എ വിരുദ്ധ പ്രക്ഷോഭം അമുസ്ലിങ്ങൾക്ക് എതിരെയാണെന്നും നേരെത്തെ തന്നെ പറഞ്ഞതാണെന്നും മുസ്ലിങ്ങൾ അല്ലാത്തവർക്ക് എന്തെങ്കിലും ഗുണം വരുന്ന കാര്യത്തിനെതിരെയാണ് പ്രക്ഷോഭമെന്നും നേരെത്തെ പറഞ്ഞതാണെന്നും ശങ്കു ടി ദാസ് തന്റെ കുറിപ്പിൽ പറയുന്നു. രാജ്യത്തെ നിരവധി അഡ്വാക്കറ്റുമാർ പ്രക്ഷോഭ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ കൈപറ്റിയിട്ടുണ്ടെന്നും, അതുകൊണ്ട് രാജ്യത്തിനു എതിരെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചെന്നും, ജാമിയ മിലിയിൽ പ്രക്ഷോഭകർക്ക് വേണ്ടി 4 ലക്ഷം രൂപ കൈപ്പറ്റി ഹാജരായത് ഇന്ദിര ജെയ്സിംഗ് ആണെന്നും, സിപിഎമ്മിനും, കോൺഗ്രസിനും, ഇസ്ലാമിസ്റ്റ്കാൽക്കുമെല്ലാം വേണ്ടി പ്രക്ഷോഭ പരിപാടികൾക്കായി പണം നൽകിയത് പോപ്പുലർ ഫ്രണ്ട് ആണെന്നും ചൂണ്ടികാട്ടിയാണ് അഡ്വ ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

- Advertisement -

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

- Advertisement -

CAA കേസിൽ ആറ് ഹർജിക്കാർക്ക് വേണ്ടിയാണ് സുപ്രീം കോടതിയിൽ കപിൽ സിബൽ ഹാജർ ആവുന്നത്. അതിലെ ശ്രദ്ധേയരായ രണ്ട് ഹർജിക്കാർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയും കോൺഗ്രസ്സ് എം.പി ടി.എൻ പ്രതാപനുമാണ്. ഇന്ന് പുറത്തു വന്ന വാർത്തകൾ പ്രകാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ CAA വിരുദ്ധ പ്രക്ഷോഭ ഫണ്ടിൽ നിന്ന് 77 ലക്ഷം രൂപ കപിൽ സിബൽ കൈപ്പറ്റിയിട്ടുണ്ട്. ഇത് രണ്ടും ചേർത്ത് വായിച്ചാൽ തെളിയുന്ന ഒരു സാധ്യത കപിൽ സിബലിന് ഫീസ് കൊടുത്തു വക്കീലാക്കി വെച്ച് CAA വിരുദ്ധ കേസ് നടത്തിക്കുന്നത് യഥാർത്ഥത്തിൽ പോപ്പുലർ ഫ്രണ്ട് തന്നെയാണ് എന്നതാണ്. അവർ അതിനായി മുന്നിൽ നിർത്തുന്ന കടലാസിൽ മാത്രം പേരുള്ള ഒരു ഡമ്മിയാണ് മേൽപ്പറഞ്ഞ ഹർജിക്കാരിൽ ഒരാൾ.

- Advertisement -

ആരാണ് പോപ്പുലർ ഫ്രണ്ടിന്റെ ആ ബിനാമി ഹർജിക്കാരൻ എന്നതാണ് ചോദ്യം. മുസ്ലിം ലീഗ് എന്ന പാർട്ടിക്ക് അത്ര ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നില്ല. ടി.എൻ. പ്രതാപന്റെ സാമ്പത്തിക ശേഷിയെ പറ്റി അറിയില്ല. എന്നാൽ ഒരു സ്വകാര്യ വ്യക്തിക്ക് സ്വന്തം നിലയിൽ ഒരു സീനിയർ ലോയറെ എൻഗേജ് ചെയ്തു കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്താൻ വരുന്ന ചിലവിനെ പറ്റി ഏതാണ്ട് ധാരണയുണ്ട്. അത്ര സമ്പന്നനാണ് പ്രതാപൻ എങ്കിൽ മാത്രം ബാക്കി നാല് ഹർജിക്കാരിൽ ഒരാൾ ആവണം പോപ്പുലർ ഫ്രണ്ടിന്റെ ഡമ്മി. പക്ഷെ അവിടെ കൊണ്ടും പ്രശ്നം തീരുന്നില്ല. കാരണം കപിൽ സിബലിന് മാത്രമല്ല പി.എഫ്.ഐ പണം കൊടുത്തിരിക്കുന്നത്. കേസിൽ കേരള സർക്കാരിന് വേണ്ടി ഹാജർ ആവുന്നത് ദുഷ്യന്ത് ദവെയും ജയദീപ് ഗുപ്തയുമാണ്. ഇതിൽ ദുഷ്യന്ത് ദവെ പോപ്പുലർ ഫ്രണ്ടിൽ നിന്ന് 11 ലക്ഷം പറ്റിയിട്ടുണ്ട്.

ജാമിയ മിലിയ പ്രക്ഷോഭകർക്ക് വേണ്ടി ഹാജർ ആവുന്നത് ഇന്ദിരാ ജെയ്‌സിങ് ആണ്.
ഇന്ദിരാ ജെയ്‌സിങ് പോപ്പുലർ ഫ്രണ്ടിൽ നിന്ന് 4 ലക്ഷം പറ്റിയിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി ഹാജരാവുന്ന മറ്റൊരു പ്രമുഖ അഭിഭാഷകൻ സയ്ദ് മർസൂഖ് ബാഖഫി ആണ്.
അദ്ദേഹം 3 ലക്ഷം പറ്റിയിട്ടുണ്ട്. ചുരുക്കത്തിൽ CAA കേസിൽ ലീഗിനും കോൺഗ്രസ്സിനും സിപിഎമ്മിനും ഇസ്ലാമിസ്റ്റുകൾക്കും സ്വകാര്യ ഹർജിക്കാർക്കും എല്ലാം വേണ്ടി ഹാജർ ആവുന്ന വക്കീലന്മാർക്ക് ഒക്കെ പോപ്പുലർ ഫ്രണ്ട് ആണ് കാശ് കൊടുക്കുന്നത്. ഈ വക്കീലന്മാർ ഒക്കെ ഹാദിയാ കേസിൽ ഷെഫിൻ ജഹാന് വേണ്ടി ഹാജരായ വക്കീലന്മാരുമാണ്. അവിടെയും തീർന്നില്ല. രാജ്യത്താകെ CAA പ്രക്ഷോഭം സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അവരുടെ ഔദ്യോഗിക 73 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ആകെ 120 കോടി രൂപ ചിലവാക്കിയിട്ടുണ്ട്.
അതും മുഴുവൻ തുകയും വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറിയ ഡെപ്പോസിറ്റുകൾ ആയി വന്ന് രണ്ട് ദിവസത്തിനകം വിവിധ ഇടങ്ങളിൽ പല സംഖ്യകൾ ആയി പിൻവലിക്കപ്പെടുക ആയിരുന്നു എന്ന്.

അതായത്, CAA വിഷയത്തിൽ രാജ്യം മുഴുവനുമുള്ള എല്ലാ പ്രക്ഷോഭങ്ങളും ഫണ്ട്‌ ചെയ്യുന്നത് പോപ്പുലർ ഫ്രണ്ട് ആണ്. CAA വിഷയത്തിൽ എല്ലാ ഹർജിക്കാർക്കും വേണ്ടി വക്കീൽ ഫീസ് കൊടുത്തു കേസ് നടത്തുന്നതും പോപ്പുലർ ഫ്രണ്ട് ആണ്.
ബാക്കിയെല്ലാവരും അവർ മുന്നിൽ നിർത്തുന്ന മുഖങ്ങൾ മാത്രമാണ്.
ഇതാകെയൊരു പി.എഫ്.ഐ പരിപാടിയാണ്. CAA വിരുദ്ധ പ്രക്ഷോഭം ഒരു അമുസ്ലിം വിരുദ്ധ പ്രക്ഷോഭമാണെന്ന് ആദ്യമേ പറഞ്ഞതാണ്. മുസ്ലിങ്ങൾക്ക് എന്തെങ്കിലും ദോഷം വരുന്ന ഒരു പദ്ധതിക്ക് എതിരെയല്ല, മുസ്ലിങ്ങൾ അല്ലാത്തവർക്ക് ഗുണം വരുന്ന ഒരു പദ്ധതിക്ക് എതിരെയാണ് ആ പ്രക്ഷോഭം. ഇന്ത്യയിലെ മുസ്ലിങ്ങളെ പുറത്താക്കുന്നതിന് എതിരെയല്ല, മുസ്ലിം രാഷ്ട്രങ്ങളിലെ പീഡിത ന്യൂനപക്ഷങ്ങളായ അമുസ്ലിങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നതിന് എതിരെയാണ് ആ പ്രക്ഷോഭം. മുസ്ലിം അനുകൂലമല്ല, അമുസ്ലിം വിരുദ്ധം ആണാ പ്രക്ഷോഭം. ആദ്യം പറഞ്ഞത് തന്നെയാണ് ഒടുക്കം തെളിയുന്നത്. CAA വിരുദ്ധതയുടെ തനി നിറമാണ് അതിന്റെ സംഘാടകരുടെ രംഗ പ്രവേശത്തോടെ പുറത്തു വരുന്നത്.

അങ്ങനെയല്ലെങ്കിൽ ഒന്നോർത്തു നോക്കൂ.. ചിലർ പറയുന്നത് പോലെ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും ഒക്കെ സംരക്ഷിക്കാനുള്ള പോരാട്ടം ആണതെങ്കിൽ, ആ പോരാട്ടം പോപ്പുലർ ഫ്രണ്ടിനെ കൊണ്ട് സ്പോൺസർ ചെയ്യിക്കേണ്ടി വന്ന ഇന്ത്യൻ മതേതരത്വത്തിന്റെ ഒരു അവസ്ഥ!!

CAA കേസിൽ ആറ് ഹർജിക്കാർക്ക് വേണ്ടിയാണ് സുപ്രീം കോടതിയിൽ കപിൽ സിബൽ ഹാജർ ആവുന്നത്.അതിലെ ശ്രദ്ധേയരായ രണ്ട് ഹർജിക്കാർ…

Sanku T Das यांनी वर पोस्ट केले सोमवार, २७ जानेवारी, २०२०