Saturday, May 25, 2024
-Advertisements-
NATIONAL NEWSരാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ, അപേക്ഷിച്ച പതിനാല് പേർക്ക് ഇന്ത്യൻ പൗരത്വം നൽകി

രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ, അപേക്ഷിച്ച പതിനാല് പേർക്ക് ഇന്ത്യൻ പൗരത്വം നൽകി

chanakya news
-Advertisements-

ന്യുഡൽഹി : രാജ്യത്ത് സിഎഎ നടപ്പിലാക്കി കേന്ദ്രസർക്കാർ. പൗരത്വത്തിനായി അപേക്ഷിച്ച പതിനാല് പേർക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല പൗരത്വം സംബന്ധിച്ച രേഖകൾ അപേക്ഷകർക്ക് കൈമാറി.

പൗരത്വ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ആദ്യ സെറ്റ് പൗരത്വ സർട്ടിഫിക്കറ്റുകളാണ് ഇന്ന് നൽകിയത്. പൗരത്വം ലഭിച്ചവരെ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അഭിനന്ദിച്ചു. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ, ഹിന്ദു,സിഖ്,പാഴ്‌സി,ജൈന,ബുദ്ധ,ക്രൈസ്തവ മതവിഭാഗങ്ങളിൽ പെടുന്നവർക്കാണ് പൗരത്വം നൽകുന്നത്.

English Summary : caa implemented in india updates

-Advertisements-