Wednesday, December 11, 2024
-Advertisements-
KERALA NEWSപതിനൊന്ന് ദിവസം മുൻപ് ജന്മം നൽകിയ കുഞ്ഞിനെ കണ്ട് കൊതി തീരും മുൻപേ ഗോപിക യാത്രയായി,...

പതിനൊന്ന് ദിവസം മുൻപ് ജന്മം നൽകിയ കുഞ്ഞിനെ കണ്ട് കൊതി തീരും മുൻപേ ഗോപിക യാത്രയായി, സർക്കാർ ജോലിയിൽ പ്രവേശിച്ചത് മൂന്ന് ദിവസം മുൻപ് ; കാറപകടത്തിൽ മ-രിച്ച ഗോപിക നാടിൻറെ നൊമ്പരമായി

chanakya news

കൊല്ലം : പതിനൊന്ന് ദിവസം മുൻപ് ജന്മം നൽകിയ കുഞ്ഞിനെ കണ്ട് കൊതി തീരും മുൻപേ ഗോപിക യാത്രയായി.ദുരന്തമെത്തിയത് വാഹനാപകടത്തിന്റെ രൂപത്തിൽ. വെള്ളിയാഴ്ച പത്തനംതിട്ട ഏനാത്ത് നടന്ന വാഹനാപകടത്തിൽ മരിച്ച ഗോപിക നാടിൻറെ നൊമ്പരമായി.

കൊല്ലം കുന്നിക്കോട് സ്വദേശികളായ മോഹനൻ പിള്ള-രാധാമണി ദമ്പതികളുടെ മകൾ ഗോപിക (27) മൂന്ന് ദിവസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. കണ്ണൂരിലായിരുന്നു നിയമനം. കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ച ശേഷം പ്രസവ ശുശ്രുഷയ്ക്ക് വേണ്ടി അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഗോപികയും ഭർത്താവും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപിക ചെങ്ങനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിസയിലിരിക്കെയാണ് മരണപ്പെട്ടത്. ഒരു വർഷം മുൻപാണ് ഗോപികയും രഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്.

English Summary : car accident gopika death